കേരളം

kerala

ETV Bharat / state

നിയമസഭ എത്തിക്‌സ് കമ്മിറ്റി ബുധനാഴ്‌ച; ലൈഫ് മിഷന്‍ അന്വേഷണത്തിലെ ഇഡിയുടെ മറുപടി ചർച്ചയാകും - ed reply leak issue

എൻഫോഴ്‌സ്മെന്‍റ് മറുപടിയുടെ വിശദാംശങ്ങൾ ചോർന്നത് ഗൗരവകരമായാണ് കമ്മിറ്റി വിലയിരുത്തുന്നത്

kerala legislative ethics committee  നിയമസഭ എത്തിക്‌സ് കമ്മിറ്റി  നിയമസഭ എത്തിക്‌സ് കമ്മിറ്റി ഇഡി മറുപടി  എൻഫോഴ്‌സ്മെന്‍റ് മറുപടി ചോർന്നു  ed reply leak issue  Legislative Ethics Committee ED Reply
നിയമസഭ

By

Published : Nov 16, 2020, 9:33 AM IST

തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിൻ്റെ വിശദീകരണം ചർച്ച ചെയ്യാൻ നിയമസഭ എത്തിക്‌സ് കമ്മിറ്റി ബുധനാഴ്‌ച യോഗം ചേരും. ഇഡിയുടെ മറുപടി നിയമസഭാ സെക്രട്ടറി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് കൈമാറും. മറുപടി വിശദാംശങ്ങൾ ചോർന്നത് ഗൗരവകരമായാണ് കമ്മിറ്റി വിലയിരുത്തുന്നത്. വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്ന ശേഷമാണ് നിയമസഭ സെക്രട്ടറിക്ക് ഇഡിയുടെ മറുപടി ഇ-മെയിലായി ലഭിച്ചത്. ഇത് നിയമസഭ സമിതിയോടുള്ള അവഹേളനമായി കാണാനേ കഴിയുകയുള്ളൂ എന്ന വിലയിരുത്തലാണ് സമിതി അംഗങ്ങൾക്കുള്ളത്. എവിടെ നിന്ന് ചോർന്നതായാലും അംഗീകരിക്കാനാവില്ലെന്നും സമിതി വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ വിശദമായി ബുധനാഴ്‌ച ചേരുന്ന എത്തിക്‌സ് കമ്മിറ്റി പരിശോധിക്കും.

അന്വേഷണത്തോട് സഹകരിക്കാൻ സർക്കാരിന് നിയമപരമായി ബാധ്യതയുണ്ടെന്നും ഇക്കാര്യത്തിൽ നിയമസഭയോട് അനാദരവ് കാട്ടിയിട്ടില്ലെന്നുമാണ് ഇഡിയുടെ മറുപടി. എ പ്രദീപ്‌കുമാർ എംഎൽഎ അധ്യക്ഷനായ എത്തിക്‌സ് കമ്മിറ്റി മറുപടി പരിശോധിക്കും. മറുപടിയിൽ സമിതി തൃപ്‌തികരം രേഖപ്പെടുത്തിയാൽ തുടർനടപടി അവസാനിപ്പിക്കും. ഇല്ലെങ്കിൽ പരാതി നൽകിയ ജെയിംസ് മാത്യു എംഎൽഎയെയും ഇഡി അസിസ്റ്റന്‍റ് ഡയറക്‌ടറേയും സമിതി വിളിച്ചു വരുത്തിയേക്കും.

ABOUT THE AUTHOR

...view details