നിയമസഭയുടെ പ്രത്യേക സമ്മേളനം മുപ്പത്തിയൊന്നിന്
ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-പട്ടികവർഗ സംവരണം 10 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ചേര്‍ക്കുന്നത്
തിരുവനന്തപുരം: കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം ഡിസംബർ മുപ്പത്തിയൊന്നിന് വിളിച്ച് ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ലോക്‌സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-പട്ടികവർഗ സംവരണം 10 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കാനുള്ള പ്രമേയം അംഗീകരിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നത്. ഇത് സംബന്ധിച്ച നൂറ്റി ഇരുപത്തിയാറാം ഭരണഘടനാ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതിനാവശ്യമായ പ്രമേയമാണ് പ്രത്യേക സമ്മേളനത്തിൽ സഭ പരിഗണിക്കുക. പൗരത്വ ബില്ലിനെതിരായ പ്രമേയവും സഭ പാസാക്കും.