തിരുവനന്തപുരം : പതിനഞ്ചാം നിയമസഭയുടെ ഏഴാം സമ്മേളനം ചരിത്രമാകുന്നു. സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകളെ നിയോഗിച്ചാണ് സമ്മേളനം വേറിട്ടതാകുന്നത്. ഭരണ പക്ഷത്തുനിന്ന് കായംകുളം എംഎൽഎ യു പ്രതിഭയും വൈക്കം എംഎൽഎ സികെ ആശയും പ്രതിപക്ഷത്തുനിന്ന് വടകര എംഎൽഎ കെകെ രമയുമാണ് പാനലിലുള്ളത്.
സ്‌പീക്കർ പാനലിൽ മുഴുവൻ വനിതകൾ ; ചരിത്രമായി നിയമസഭ സമ്മേളനം - സ്‌പീക്കർ
ഭരണപക്ഷത്തുനിന്ന് യു പ്രതിഭയും സികെ ആശയും പ്രതിപക്ഷത്തുനിന്ന് കെകെ രമയുമാണ് പാനലിലുള്ളത്. വനിതകൾ പാനലിൽ വരണമെന്ന് സ്‌പീക്കർ എഎൻ ഷംസീറാണ് നിർദേശിച്ചത്
സ്‌പീക്കർ പാനലിൽ വനിതകൾ
ഇത് ആദ്യമായാണ് പാനലിൽ മുഴുവൻ വനിതകൾ വരുന്നത്. പാനലിൽ വനിതകൾ വേണം എന്ന നിർദേശം മുന്നോട്ടുവച്ചത് സ്‌പീക്കർ എഎൻ ഷംസീറാണ്. പദവിയേറ്റശേഷമുള്ള ആദ്യ സമ്മേളനത്തിൽ തന്നെ ഷംസീർ സുപ്രധാന തീരുമാനം കൈക്കൊള്ളുകയായിരുന്നു. സ്‌പീക്കറും ഡെപ്യൂട്ടി സ്‌പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് സ്‌പീക്കർമാരുടെ പാനൽ നിശ്ചയിക്കുന്നത്.
Last Updated : Dec 5, 2022, 1:45 PM IST