കേരളം

kerala

ETV Bharat / state

Kerala Assembly Session | നിയമസഭ സമ്മേളനം നാളെ മുതല്‍ ; ആദ്യ ദിനം ഉമ്മന്‍ചാണ്ടിക്ക് ആദരമര്‍പ്പിക്കല്‍ - ഉമ്മൻ ചാണ്ടി

കേരള നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ദിനത്തില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ (Oommen chandy) നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സഭ പിരിയും

Kerala legislative assembly  AN Shamseer  നിയമസഭ സമ്മേളനം  എഎൻ ഷംസീർ  ഉമ്മൻ ചാണ്ടി  കേരള നിയമസഭ
കേരള നിയമസഭ

By

Published : Aug 6, 2023, 2:00 PM IST

Updated : Aug 6, 2023, 3:18 PM IST

തിരുവനന്തപുരം :നിയമസഭ സമ്മേളനം (Kerala legislative assembly) നാളെ (07-08-2023) മുതൽ ആരംഭിക്കും. ഈ മാസം 24 വരെ സമ്മേളനം നീളും. ആദ്യ ദിനമായ നാളെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മറ്റ് നടപടികളിലേക്ക് കടക്കാതെ പിരിയുകയും ചെയ്യും.

സ്പീക്കർ എ എൻ ഷംസീറുമായി ബന്ധപ്പെട്ട മിത്ത് വിവാദം ചൂടുപിടിച്ച് നിൽക്കുമ്പോഴാണ് സഭ സമ്മേളിക്കുന്നത്. എന്നാൽ വിഷയം സഭയിൽ ഉന്നയിക്കേണ്ടതില്ലെന്നാണ് പ്രതിപക്ഷത്തിന്‍റെ പൊതു അഭിപ്രായം. ഓണക്കാലത്തെ വിലക്കയറ്റം, സ​പ്ലൈ​കോ​യി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലഭ്യതക്കുറവ് ഉൾപ്പടെയുള്ള ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ സഭയിൽ പ്രതിപക്ഷം ഉന്നയിച്ചേക്കും.

നിലവിലെ തീരുമാനം അനുസരിച്ച് മഞ്ഞ റേഷൻ കാർഡ് ഉള്ളവർക്ക് മാത്രമാണ് ഓണക്കിറ്റ് നൽകുക. ഈ സാഹചര്യത്തിൽ വിലക്കയറ്റവും, സ​പ്ലൈ​കോ​യി​ലെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ ലഭ്യതക്കുറവും സാധാരണക്കാരെ ദുരിതത്തിലാക്കും. നിയമ നിര്‍മാണത്തിനായി ചേരുന്ന സമ്മേളനം ആകെ 12 ദിവസമാണ് സമ്മേളിക്കുക. സുപ്രധാനമായ ബില്ലുകള്‍ സമ്മേളനത്തില്‍ പരിഗണിക്കും.

53 വര്‍ഷത്തിനിടെ ഉമ്മന്‍ ചാണ്ടിയില്ലാത്ത ആദ്യ സഭ സമ്മേളനമാണ് തിങ്കളാഴ്ച മുതൽ ആരംഭിക്കുന്നത്. ഓഗസ്റ്റ് 11, 18 തീയതികള്‍ അനൗദ്യോഗിക അംഗങ്ങളുടെ കാര്യങ്ങള്‍ക്കായാണ് മാറ്റി വയ്‌ക്കുന്നത്. കേരള സഹകരണ സംഘം ഭേദഗതി ബില്‍, ശമ്പളവും ആനുകൂല്യങ്ങളും ഭേദഗതി ബില്‍, കേരള മോട്ടോര്‍ തൊഴിലാളി ന്യായ വേതന ഭേദഗതി ബില്‍, ശ്രീ പണ്ടാരവക ഭൂമി ഭേദഗതി ബില്‍, കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ഭേദഗതി ബില്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ ഭേദഗതി ബില്‍, അബ്‌കാരി ഭേദഗതി ബില്‍, കേരള മെഡിക്കല്‍ വിദ്യാഭ്യാസ ഭേദഗതി ബില്‍, ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് ഭേദഗതി ബില്‍, ഇന്ത്യന്‍ പങ്കാളിത്ത ഭേദഗതി ബില്‍ എന്നിവയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഒൻപതാം സമ്മേളനത്തിൽ പരിഗണിക്കുന്നത്.

കേരള ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രി ഫീഡ് ആന്‍ഡ് മിനറല്‍ മിക്‌സ്‌ചര്‍ ബില്‍, കേരള സഹകരണ സംഘം മൂന്നാം ഭേദഗതി ബില്‍ എന്നീ, സെലക്‌ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള ബില്ലുകളും പരിഗണിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരായ അതിക്രമം തടയുന്നതിന് കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ, കേരള നികുതി ഭേദഗതി ഓര്‍ഡിനന്‍സിന് പകരമുള്ള ബിൽ എന്നിവയും നിയമസഭ സമ്മേളനത്തിൽ പരിഗണിക്കും.

Last Updated : Aug 6, 2023, 3:18 PM IST

ABOUT THE AUTHOR

...view details