തിരുവനന്തപുരം: നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ. അടുത്ത ജനുവരി എട്ട് മുതൽ 28 വരെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ജനുവരി 15ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും.
നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ; ജനുവരി 15ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും - Govt to convene assembly session
അടുത്ത ജനുവരി എട്ട് മുതൽ 28 വരെ നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം കൂടിയാകുമിത്
![നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ; ജനുവരി 15ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും kerala legislative assembly meeting നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ ജനുവരി 15ന് സംസ്ഥാന ബജറ്റ് Govt to convene assembly session state budget on January 15](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9914926-thumbnail-3x2-legsl.jpg)
നിയമസഭ സമ്മേളനം വിളിക്കാൻ സർക്കാർ; ജനുവരി 15ന് സംസ്ഥാന ബജറ്റും അവതരിപ്പിക്കും
പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം കൂടിയാണിത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. നിയമ സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് നടക്കുന്ന സമ്മേളനം രാഷ്ട്രീയമായി ഏറെ പ്രധാന്യമുള്ളതാണ്. സ്വർണക്കടത്ത്, സി എ ജി റിപ്പോർട്ട് വിവാദം തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചയാകും. കൊവിഡിനെ തുടർന്ന് പതിവ് നിയമ സമ്മേളനങ്ങൾ ഒഴിവാക്കിയിരുന്നു.