തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ ഐകകണ്ഠേന കേന്ദ്രത്തോടാവശ്യപ്പെട്ടു. ചട്ടം 116 പ്രകാരം ആരോഗ്യ മന്ത്രി വീണ ജോർജ് അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണയ്ക്കുകയായിരുന്നു. മുൻ കാലങ്ങളിൽ മഹാമാരിയെ പിന്തുണയ്ക്കാനുള്ള വാക്‌സിനുകൾ സൗജന്യമായി നൽകിയിരുന്നെങ്കിൽ ഇപ്പോൾ സംസ്ഥാനങ്ങളോട് കമ്പോളത്തിൽ മത്സരിക്കാൻ കേന്ദ്രം നിർദേശിക്കുന്നത് പ്രതിഷേധാർഹമാണ്.
കൊവിഡ് വാക്‌സിൻ സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ - free and time-bound Covid vaccine news
കേന്ദ്രം നിലവിൽ സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാർഹമാണെന്നും കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകണമെന്നും കേരള നിയമസഭ പ്രമേയം പാസാക്കി.

കൊവിഡ് വാക്‌സിൻ സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ
കൊവിഡ് വാക്‌സിൻ സൗജന്യവും സമയ ബന്ധിതവുമാക്കണമെന്ന് കേരള നിയമസഭ
സംസ്ഥാനങ്ങൾ പ്രത്യേകമായി വാക്സിൻ വാങ്ങുന്നതിന് പകരം കേന്ദ്ര സർക്കാർ ആഗോള ടെണ്ടറിലൂടെ വാക്‌സിൻ വാങ്ങണം. വാക്‌സിൻ ഉൽപാദനത്തിലെ കുറവും ആവശ്യവും മുതലെടുത്ത് പരമാവധി സാമ്പത്തിക ചൂഷണം നടത്താനാണ് വാക്‌സിൻ ഉൽപാദന കമ്പനികൾ ലക്ഷ്യമിടുന്നത്. കൊവിഡ് പ്രതിരോധത്തിന് ഏറ്റവും പ്രധാനം സാർവത്രിക വാക്‌സിനേഷനാണെന്നും എല്ലാ ജനവിഭാഗങ്ങൾക്കും വാക്‌സിൻ ലഭ്യമാക്കണമെന്നും നിയമസഭ കേന്ദ്രത്തോടാവശ്യപ്പെട്ടു.
READ MORE: കൊവിഡ് മരുന്ന് സൗജന്യമാക്കണം; പ്രമേയം പാസാക്കി നിയമസഭ
Last Updated : Jun 2, 2021, 2:03 PM IST