തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ തീരുമാനം. ഇന്ന് (09.10.21) നടന്ന ഇടത് മുന്നണി യോഗത്തിലാണ് തീരുമാനം. മിനിമം ചാര്‍ജ് പത്ത് രൂപ വരെ ആക്കാനാണ് സര്‍ക്കാര്‍ തലത്തില്‍ ആലോചന. എത്ര രൂപ വര്‍ധിപ്പിക്കണമെന്ന് മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.
ഇത് കൂടാതെ കേരളം മുന്നോട്ട് വെച്ച വികസന പദ്ധതികള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന കേന്ദ്രനയത്തിനെതിരെ പ്രക്ഷോഭങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. റെയില്‍വെ സില്‍വര്‍ ലൈന്‍ പദ്ധതി, ശബരിമല വിമാനത്താവള പദ്ധതി എന്നിവയ്‌ക്കെതിരായുള്ള കേന്ദ്ര നടപടികള്‍ കേരളത്തിന്‍റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഉദ്ദേശത്തോടെയാണെന്ന് ആരോപിച്ചാണ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുക.