കേരളം

kerala

ETV Bharat / state

കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്കാരങ്ങൾ സമ്മാനിച്ചു - രാജാ രവിവർമ്മ പുരസ്കാരങ്ങൾ

മന്ത്രി എകെ ബാലൻ ഓൺലൈനായി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

Kerala Lalithakala Academy presented awards of  Raja Ravi Varma
കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്കാരങ്ങൾ സമ്മാനിച്ചു

By

Published : Jan 5, 2021, 8:20 PM IST

Updated : Jan 5, 2021, 8:36 PM IST

തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്കാരങ്ങൾ സമ്മാനിച്ചു. 2018ലെ പുരസ്കാരം ചിത്രകാരൻ പാരിസ് വിശ്വനാഥനും 2019 ലെ പുരസ്കാരം ചിത്രകാരൻ ബിഡി ദത്തനുമാണ് സമ്മാനിച്ചത്. മൂന്നു ലക്ഷം രൂപയും പ്രശസ്തി പത്രവും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് സമ്മാനിച്ചത്. വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ബിഡി ദത്തൻ പുരസ്കാരം ഏറ്റുവാങ്ങി.

കേരള ലളിതകലാ അക്കാദമിയുടെ രാജാ രവിവർമ്മ പുരസ്കാരങ്ങൾ സമ്മാനിച്ചു
മന്ത്രി എകെ ബാലൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ചലച്ചിത്രമേള ഇത്തവണ വികേന്ദ്രീകരിച്ചു നടത്താൻ തീരുമാനിച്ചതിനെ വിഖ്യാത കലാകാരന്മാർ പിന്തുണയ്ക്കുകയാണ് ഉണ്ടായതെന്നും ഇതു സംബന്ധിച്ച വിവാദങ്ങൾ അനാവശ്യമാണെന്നും മന്ത്രി പറഞ്ഞു.
Last Updated : Jan 5, 2021, 8:36 PM IST

ABOUT THE AUTHOR

...view details