കേരളം

kerala

ETV Bharat / state

കിറ്റെക്സ് തൊഴിലാളികളുടെ ആക്രമണം : ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് തേടിയെന്ന് വി ശിവന്‍കുട്ടി

കിറ്റെക്സില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ലേബര്‍ ഓഫിസര്‍ പരിശോധിക്കും

kerala labor ministry action on kitex workers violence  district labor officer to give report on kitex  കിറ്റക്സ് കമ്പനിക്കെതിരെയുള്ള കേരള സര്‍ക്കാറിന്‍റെ നടപടി  തൊഴില്‍ മന്ത്രി കിറ്റക്സ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി  കിറ്റക്സില്‍ തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോ
കിറ്റെക്സ് തൊഴിലാളികൾ നടത്തിയ ആക്രമണം; ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് തൊഴില്‍ മന്ത്രി

By

Published : Dec 28, 2021, 10:33 AM IST

Updated : Dec 28, 2021, 11:12 AM IST

തിരുവനന്തപുരം : കിറ്റെക്സ് തൊഴിലാളികൾ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ട് എറണാകുളം ജില്ല ലേബർ ഓഫിസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടതായി തൊഴില്‍ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ, ഇത്രയും തൊഴിലാളികളെ ഒന്നിച്ച് താമസിപ്പിച്ച് ജോലിചെയ്യുന്നതിന് നിയമപരമായ അനുമതിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

വി ശിവന്‍കുട്ടി

റിമാൻഡ് റിപ്പോർട്ടിൽ തൊഴിലാളികൾ ലഹരി ഉപയോഗിച്ചതായി പറയുന്നു. ലേബർ കമ്മിഷണർ നേരിട്ട്‌ പരിശോധിച്ച്‌ തെളിവെടുക്കാനാണ്‌ നിർദേശം നൽകിയിരിക്കുന്നത്‌. ഇന്നോ നാളെയോ റിപ്പോർട്ട് ലഭിക്കുമെന്നും ഇതിൻ്റെ അടിസ്ഥാനത്തിൽ
തുടർ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ALSO READ:Kizhakkambalam Violence | 'അറസ്റ്റിലായവരില്‍ 151 പേർ നിരപരാധികള്‍', രാഷ്‌ട്രീയ പകപോക്കലെന്ന് കിറ്റക്‌സ് എംഡി

പൊതുപരീക്ഷകൾ നടത്തുന്നതിൽ അധ്യാപക സംഘടനകളുടെ എതിർപ്പ് സംബന്ധിച്ച ചോദ്യത്തിന് സർക്കാരാണ് തിയ്യതി നിശ്ചയിക്കുന്നതെന്നും പൊതുവിദ്യാഭ്യാസ മന്ത്രികൂടിയായ വി.ശിവന്‍കുട്ടി വ്യക്തമാക്കി.

Last Updated : Dec 28, 2021, 11:12 AM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details