തിരുവനന്തപുരം:കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അതിർത്തി റോഡുകൾ അടച്ച് തമിഴ്നാട് പോലീസ്. കേരളത്തിൽ നിന്നെത്തുന്ന വാഹനങ്ങൾക്ക് ഉൾപ്പെടെ പരിശോധന ശക്തമാക്കുകയും ചെയ്തു. കൊവിഡ് വ്യാപനം ശക്തമായതോടെയാണ് സംസ്ഥാന പാതയായ വെള്ളറട പാറശ്ശാല റോഡിലെ, തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ഇടറോഡുകൾ ബാരിക്കേഡുകൾ ഉപയോഗിച്ച് അടച്ചത്.
കൊവിഡ് വ്യാപനം : അതിര്‍ത്തി റോഡുകള്‍ അടച്ച് തമിഴ്നാട് പൊലീസ് - കന്യാകുമാരി
കളിയിക്കാവിള ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിൽ ഇ-രജിസ്ട്രേഷൻ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
കന്യാകുമാരി ജില്ലയിലേക്കുള്ള ഇടറോഡുകളും അടച്ചിട്ടുണ്ട്. കളിയിക്കാവിള പൊലീസ് സ്റ്റേഷൻ അതിർത്തിയിലെ കടുവാക്കുഴി റോഡ്, മാർക്കറ്റ് റോഡ്, പനങ്കാല റോഡ്, പളുകൽ സ്‌റ്റേഷൻ അതിർത്തിയിലെ മലയടി റോഡ്, രാമവർമ്മൻ റോഡ്, അരുമന സ്റ്റേഷൻ പരിധിയിലെ പുലിയൂർശാല കോഓപ്പറേറ്റീവ് സൊസൈറ്റി റോഡ്, യമുനാ തിയറ്റർ റോഡ് തുടങ്ങിയ റോഡുകളാണ് അടച്ചത്. കളിയിക്കാവിള ചെക്പോസ്റ്റ് വഴി തമിഴ്നാട്ടിലേക്ക് പോകുന്ന വാഹനങ്ങളിൽ ഇ-രജിസ്ട്രേഷൻ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.
അതേസമയം തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ബസ്സുകൾക്ക് നിയന്ത്രണമില്ല. ദേശീയപാതയിൽ സ്ഥിതിചെയ്യുന്ന കളിയിക്കാവിളയിലെ തമിഴ്നാട് ചെക്ക് പോസ്റ്റിൽ പരിശോധന ദിവസങ്ങൾക്കുമുമ്പ് തന്നെ ശക്തമാക്കിയിരുന്നു.