കേരളം

kerala

ETV Bharat / state

ബി.ജെ.പിയ്ക്ക് മറുപടിയുമായി എ.കെ ബാലൻ - കേരളം തീവ്രവാദികളുടെ ഹബ്ബ്

കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്ന് മുരളീധരൻ്റെ കൈയ്യിൽ രേഖയുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് എ.കെ. ബാലൻ

Kerala is the hub of terrorists  AK Balan responds to Muraleedharan's statement  കേരളം തീവ്രവാദികളുടെ ഹബ്ബ്  എ.കെ ബാലൻ
''കേരളം തീവ്രവാദികളുടെ ഹബ്ബ്''‌വി.മുരളീധരന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകി എ.കെ ബാലൻ

By

Published : Sep 19, 2020, 6:50 PM IST

തിരുവനന്തപുരം:കേരളം തീവ്രവാദികളുടെ ഹബ്ബാണെന്ന കേന്ദ്ര മന്ത്രി വി. മുരളീധരന്‍റെ പ്രസ്താവനയ്ക്ക് മന്ത്രി എ.കെ ബാലൻ്റെ മറുപടി. മുരളിധരൻ്റെ കൈയ്യിൽ അങ്ങനെയൊരു രേഖയുണ്ടെങ്കിൽ അത് സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് എ.കെ. ബാലൻ ആവശ്യപ്പെട്ടു.

''കേരളം തീവ്രവാദികളുടെ ഹബ്ബ്''‌വി.മുരളീധരന്‍റെ പ്രസ്താവനയ്ക്ക് മറുപടി നൽകി എ.കെ ബാലൻ

രേഖകളുടെ അടിസ്ഥാനത്തിലാണോ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും സർക്കാരിന് രേഖ കൈമാറിയാൽ അക്കാര്യം അടിയന്തിരമായി പരിശോധിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഇങ്ങനെയൊരു വിവരം ലഭിച്ചിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും എ.കെ ബാലൻ വ്യക്തമാക്കി.


ABOUT THE AUTHOR

...view details