തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ നൽകുന്നതിനുള്ള കേന്ദ്രങ്ങളുടെ പട്ടികയായി. 133 കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 വീതം കേന്ദ്രങ്ങളും ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 വീതം കേന്ദ്രങ്ങളാണ് സജ്ജമാക്കുക. സർക്കാർ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള വിവിധ ആശുപത്രികളെയും ആയുഷ് സ്ഥാപനങ്ങളെയും സ്വകാര്യ ആശുപത്രികളെയും ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് 133 കേന്ദ്രങ്ങള്‍ - കൊവിഡ്19
എറണാകുളത്ത് 12, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11, ബാക്കി ജില്ലകളിൽ 9 വീതം കേന്ദ്രങ്ങളാണ് സജ്ജമാക്കുക.
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണത്തിന് 133 കേന്ദ്രങ്ങള്‍
എല്ലാ വാക്‌സിൻ വിതരണ കേന്ദ്രങ്ങളിലും വെബ് കാസ്റ്റിംഗ് സൗകര്യവും ഒരുക്കും. എറണാകുളം ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ലോഞ്ചിങ് ദിനത്തിൽ ടുവേ കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഏർപ്പെടുത്തും. ഒരു കേന്ദ്രത്തിൽ ഒരു ദിവസം 100 പേർക്ക് വാക്‌സിൻ നൽകും. കാത്തിരുപ്പ് കേന്ദ്രം, വാക്‌സിനേഷൻ മുറി, നിരീക്ഷണ മുറി എന്നിവയാണ് ഒരോ കേന്ദ്രത്തിലും ഉണ്ടാവുക.