തിരുവനന്തപുരം: സംസ്ഥാനത്ത് അന്തർ ജില്ലാ ബസ് സർവീസുകൾ പുനരാരംഭിച്ചു. കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. തൊട്ട് അടുത്ത ജില്ലകളിലേക്ക് മാത്രമാണ് സർവീസ്. കൊവിഡ് പശ്ചാത്തലത്തില്‍ നിർത്തിവച്ച സർവീസുകൾ നേരത്തെ പുനരാരംഭിച്ചപ്പോൾ ഏർപ്പെടുത്തിയിരുന്ന സീറ്റുകളിലെ നിയന്ത്രണം പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാർക്ക് ഇരുന്ന് യാത്ര ചെയ്യാം.
അന്തർ ജില്ല ബസ് സർവീസുകൾ പുനരാരംഭിച്ചു; ചാർജ് വർധനയില്ല - inter district bus service updates
കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. തൊട്ട് അടുത്ത ജില്ലകളിലേക്ക് മാത്രമാണ് സർവീസുള്ളത്.
അന്തർ ജില്ല ബസ് സർവീസുകൾ പുനരാരംഭിച്ചു; ചാർജ് വർധനയില്ല
50 ശതമാനം നിരക്ക് വർധന പിൻവലിച്ചതില്‍ പ്രതിഷേധിച്ച് സ്വകാര്യ ബസുകൾ അന്തർ ജില്ലാ സർവീസുകൾ നടത്തുന്നില്ല. തിരുവനന്തപുരത്തു നിന്ന് കൊല്ലം, കൊട്ടാരക്കര, പുനലൂർ ഭാഗത്തേക്കാണ് സർവീസ്. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച സ്ഥലങ്ങളിൽ ബസുകൾ നിർത്തില്ല.