തിരുവനന്തപുരം :ശനിയാഴ്‌ച മുതല്‍ ബുധനാഴ്‌ചവരെ കേരളത്തിലും ലക്ഷദ്വീപിലും വ്യാപക മഴയ്‌ക്കോ ഇടിയോടുകൂടിയ മഴയ്‌ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ശനി, ഞായര്‍ ദിവസങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് ബുധനാഴ്‌ചവരെ വ്യാപക മഴയ്ക്ക് സാധ്യത ; ജാഗ്രതാനിര്‍ദേശം - തിരുവനന്തപുരം ഇന്നത്തെ വാര്‍ത്ത
ശനി, ഞായര്‍ ദിവസങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്
കേരളത്തില്‍ ബുധനാഴ്‌ചവരെ വ്യാപക മഴയ്ക്ക് സാധ്യത; 'ജനങ്ങള്‍ ജാഗ്രത പാലിക്കണം'
ALSO READ |സംസ്ഥാനത്ത് മഴ ശക്തമാകുന്നു ; പത്തനംതിട്ടയിൽ ഓറഞ്ച് അലർട്ട് , 9 ജില്ലകളിൽ യെല്ലോ അലർട്ട്
കേരളം - തമിഴ്‌നാട് തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.