തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടാം വർഷ ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റി. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഏപ്രിൽ 28 മുതലായിരുന്നു പ്രാക്‌ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
ഹയർ സെക്കൻഡറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റി - പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റി
ഏപ്രിൽ 28 മുതലായിരുന്നു പ്രാക്‌ടിക്കൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരുന്നത്
കൊവിഡ് വ്യാപനം; ഹയർ സെക്കണ്ടറി പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റി
കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൻ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികളും അധ്യാപക സംഘടനകളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. ലാബുകളിൽ സ്ഥലപരിമിതി മൂലം കൊവിഡ് മാനദണ്ഡം പാലിക്കാൻ കഴിയാത്തതും ഒരേ ഉപകരണങ്ങൾ തന്നെ ഉപയോഗിക്കേണ്ടി വരുമെന്നതും കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ആശങ്ക ഉയർന്നിരുന്നു.