കേരളം

kerala

ETV Bharat / state

കേരളത്തില്‍ സമൂല മാറ്റം. പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ് - Kerala government

പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാഷ പഠനം, കമ്പ്യൂട്ടർ, ജെൻഡർ, എത്തിക്‌സ് എന്നിങ്ങനെ വൈവിധ്യങ്ങളായ ഫൗണ്ടേഷൻ കോഴ്സുകളാണ് കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ് കൊണ്ടുവന്നിരിക്കുന്നത്.

kerala higher education  Curriculum reform activities  കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്  പാഠ്യപദ്ധതി പരിഷ്കരണ x  തിരുവനന്തപുരം  Kerala Higher Education Department  four year graduation reforms  UGC  higher education  Kerala higher education  new academic courses  Kerala government  R bindu
അദ്ധ്യായന വർഷത്തെ വരവേൽക്കാനൊരുങ്ങി കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്

By

Published : Feb 20, 2023, 2:20 PM IST

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൈവിധ്യമായ ഫൗണ്ടേഷൻ കോഴ്‌സുകൾ ഉൾപ്പെടുത്തി പുതിയ അധ്യയന വർഷത്തെ വരവേൽക്കാനൊരുങ്ങി കേരള ഉന്നത വിദ്യാഭ്യാസ വകുപ്പ്. നാലു വർഷത്തെ ബിരുദ പരിഷ്‌കരണത്തിൻ്റെ ഭാഗമായി മാറ്റം വരുമ്പോഴാണ് യുജിസി നിർദേശിച്ച പരിഷ്‌കരണത്തിന് പുറമെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിലും മാറ്റങ്ങൾ നിലവിൽവരുന്നത്.
ബിരുദ വിദ്യാർത്ഥികൾക്കായി അടുത്ത അധ്യയന വർഷം മുതൽ, ആദ്യവർഷം വിദ്യാർത്ഥികൾക്ക് പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഭാഷ പഠനം, കമ്പ്യൂട്ടർ, ജെൻഡർ, കോൺസ്റ്റിറ്റ്യൂഷൻ, എക്കോളജി, എൻവയോൺമെൻ്റ്, എത്തിക്‌സ് എന്നിങ്ങനെ വൈവിധ്യങ്ങളായ ഫൗണ്ടേഷൻ കോഴ്‌സുകളാണ് ഒരുക്കിയിട്ടുള്ളത്. പുതിയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് ബിരുദ പഠനം 3 വർഷത്തിൽ നിന്ന് 4 വർഷത്തിലേക്ക് മാറ്റിയിരുന്നു. യുജിസി നിർദേശ പ്രകാരം ഓരോ വർഷം കഴിയുമ്പോഴും വിദ്യാർത്ഥികൾക്ക് കോഴ്‌സിൽ നിന്ന് പുറത്ത് പോകാനുള്ള [ എക്സിറ്റ് ] അവസരം ഉണ്ട്. എന്നാൽ ഇത്തരമൊരു നിയമം നിലവിൽ വന്നാൽ അത് സമൂഹത്തിൽ പിന്നോക്ക അവസ്ഥയിൽ പെട്ട ആളുകളിൽ ബിരുദധാരികളുടെ എണ്ണം കുറയ്ക്കുകയും ഡിപ്ലോമക്കാരെ കൂട്ടുകയും മാത്രമേ ചെയ്യുകയുള്ളുവെന്ന് കണ്ടെത്തിയതിനെ തുടർന്ന്, മൂന്നുവർഷം കഴിഞ്ഞാൽ മാത്രമേ കേരളത്തിൽ പഠനം ഒഴിവാക്കി പുറത്ത് പോവാൻ [ എക്സിറ്റ് ] അവസരം ലഭിക്കുകയുള്ളൂ.

നാലു വർഷം കഴിഞ്ഞ് കോഴ്‌സ് നിർത്തുന്ന വിദ്യാർത്ഥികൾക്ക് ഒരു വർഷം കൊണ്ട് പി.ജി ലഭ്യമാകുന്ന ലാറ്ററൽ എൻട്രി സംവിധാനവും നിലവിൽ ഉണ്ട്. കൂടാതെ ബിരുദ പഠനത്തോടൊപ്പം സ്‌കിൽ ഡെവലപ്മെൻറ് കോഴ്‌സുകളും വിഷയ, തൊഴിൽ നൈപുണ്യ കോഴ്‌സുകളും സർട്ടിഫിക്കറ്റുകളോടെ കോളേജുകളിൽ ലഭ്യമാക്കും. വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടൊപ്പം കൂടുതൽ ഓപ്ഷണൽ കോഴ്‌സുകളും പഠിക്കാo. താൽപര്യമുള്ള വിദ്യാർത്ഥികൾക്ക് ബിരുദ പഠനത്തോടപ്പം മറ്റു സർവ്വകലാശാലകളിലെ സർട്ടിഫിക്കറ്റ് കോഴ്‌സുകളും പഠിക്കാൻ സൗകര്യമുണ്ട്.

ABOUT THE AUTHOR

...view details