തിരുവനന്തപുരം:സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂലൈ 24 ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് 10 ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് - kerala rain news
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ജൂലൈ 24 ന് ഓറഞ്ച് അലർട്ട്. മറ്റ് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്.
![സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ രണ്ട് ദിവസം ശക്തമായ മഴ കേരളത്തിൽ ശക്തമായ മഴ കേരള മഴ വാർത്ത രണ്ട് ദിവസം ശക്തമായ മഴ ശനിയാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ശനിയാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ഓറഞ്ച് അലർട്ട് വാർത്ത KERALA HEAVY RAIN FALL kerala heavy rain news kerala rain news HEAVY RAIN FALL kerala news kerala rain news rain news kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12559860-thumbnail-3x2-mazha.jpg)
സംസ്ഥാനത്ത് രണ്ട് ദിവസം ശക്തമായ മഴ; ശനിയാഴ്‌ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനിടെ 115.5 മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ ശക്തമായ മഴ പെയ്യാനാണ് സാധ്യത. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 വരെ മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തിലെ തീരപ്രദേശങ്ങളില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുളളതിനാല്‍ മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
Read more:കോഴിക്കോട് കനത്ത മഴ, ഉരുൾപൊട്ടല്‍