കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  സംസ്ഥാനത്ത് മൂന്നുദിവസം മഴ  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  kerala heavy rain  heavy rain  kerala rain
സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

By

Published : Oct 11, 2020, 12:42 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നുദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തമായതിനെ തുടർന്നാണ് സംസ്ഥാനത്ത് മൂന്നു ദിവസം മഴ ലഭിക്കുക. ന്യൂനമർദ്ദം തിങ്കളാഴ്ച ആന്ധ്ര തീരത്തേക്ക് നീങ്ങും. ഇതനുസരിച്ച് മഴയുടെ ശക്തിയും വർധിക്കും.

ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലാണ് മഴ കൂടുതൽ ശക്തമാകുന്നത്. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് രണ്ട് ദിവസം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ഉണ്ടാകാനുള്ള സാധ്യത മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്നുണ്ട്.

ABOUT THE AUTHOR

...view details