കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് - മൺസൂൺ കേരളം വാർത്ത

തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ വാർത്ത  heavy rain in kerala news  കേരളത്തിൽ ഇന്ന് ശക്തമായ മഴ വാർത്ത  ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് കേരളം വാർത്ത  yellow alert in 7 districts news keralam  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കേരളം വാർത്ത  meteorological department kerala news  monsoon kerala news  മൺസൂൺ കേരളം വാർത്ത  kerala heavy rain today news
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ

By

Published : Nov 18, 2020, 9:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തമായി തുടരും. കേരളത്തിലുടനീളം ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ മുതൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

അറബിക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാലാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. അറബിക്കടലില്‍ മാലിദ്വീപിന് സമീപത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടിരുന്നു. ഈ ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിലാണ് കേരളതീരത്തിന് സമീപത്ത് ന്യൂനമർദം രൂപപ്പെട്ടത്. നാളെയോടെ ന്യൂനമർദത്തിന്‍റെ ശക്തിയിൽ കേരളത്തിൽ മഴ കൂടുതൽ ശക്തമാകും. വെള്ളിയാഴ്‌ചയും മഴ തുടരാനാണ് സാധ്യത. മത്സ്യത്തൊഴിലാളികൾക്കും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദേശിച്ചു.

ABOUT THE AUTHOR

...view details