കേരളം

kerala

ETV Bharat / state

ഓണം 'കുളമാക്കാന്‍' അതിതീവ്രമഴ; ജില്ലകളില്‍ റെഡ്‌ അലര്‍ട്ട് പ്രഖ്യാപിച്ചു - അതിതീവ്രമഴ

മലയോര മേഖലകളിലാകും മഴ ശക്തമാകുകയെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കിയത്

ജില്ലകളില്‍ റെഡ്‌ അലര്‍ട്ട്  പെരുംമഴ എത്തുമെന്ന് മുന്നറിയിപ്പ്  onam season  kerala heavy rain alert onam season  അതിതീവ്രമഴ  കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ഓണം 'കുളമാക്കാന്‍' അതിതീവ്രമഴ; ജില്ലകളില്‍ റെഡ്‌ അലര്‍ട്ട് പ്രഖ്യാപിച്ചു

By

Published : Sep 5, 2022, 2:14 PM IST

തിരുവനന്തപുരം:ഓണക്കാലത്ത് ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് നാളെ (സെപ്‌റ്റംബര്‍ 6) അതിതീവ്രമഴയ്‌ക്ക്‌ സാധ്യതയുണ്ട്. നാളെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് റെഡ് അലര്‍ട്ട്. ഈ ജില്ലകളില്‍ അതിതീവ്രമഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്രാടദിനമായ ബുധനാഴ്‌ച എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് സംസ്ഥാനത്ത് മഴ ശക്തമാകുക. ഒപ്പം പടിഞ്ഞാറന്‍ കാറ്റിന്‍റെ സ്വാധീനവും ശക്തി വര്‍ധിപ്പിക്കും. മലയോര മേഖലകളിലാകും മഴ ശക്തിപ്പെടുക. തീരമേഖലകളില്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details