എല്ലാ പരീക്ഷകളും മാറ്റി കേരള ആരോഗ്യ സര്‍വകലാശാല - exam postponed
മെയ് ഏഴു മുതല്‍ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്.മെയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്ന് പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.
കേരള ആരോഗ്യ സര്‍വകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: കേരള ആരോഗ്യ സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റി വച്ചു. നാളെ മുതല്‍ 16 വരെ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷകൾ മാറ്റി വച്ചത്. മെയ് ഏഴു മുതല്‍ 18 വരെ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റി വച്ചിരിക്കുന്നത്. മെയ് 19 മുതല്‍ പരീക്ഷകള്‍ പുനരാരംഭിക്കുമെന്നും പുതുക്കിയ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു.