തിരുവനന്തപുരം:കുഷ്‌ഠരോഗ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പിൻ്റെ പ്രത്യേക കാമ്പയിൻ. സമൂഹത്തില്‍ മറഞ്ഞുകിടക്കുന്ന കുഷ്‌ഠരോഗ ബാധിതരെ ഗൃഹ സന്ദര്‍ശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിര്‍ണയം നടത്തി ചികിത്സ ലഭ്യമാക്കുന്നതാണ് അശ്വമേധം എന്ന പേരിട്ടിരിക്കുന്ന കാമ്പയിന്‍റെ ലക്ഷ്യം. പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരടങ്ങുന്ന സംഘം വീടുകളിലെത്തി കുഷ്‌ഠരോഗ ലക്ഷണങ്ങള്‍ പരിശോധിക്കും.
സമൂഹത്തില്‍ ഇപ്പോഴും കുഷ്‌ഠരോഗമുണ്ടെന്ന വിലയിരുത്തലിലാണ് പരിശോധന. കേരളത്തില്‍ പതിനായിരത്തില്‍ 0.13 എന്ന നിരക്കില്‍ കുഷ്‌ഠരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൂടാതെ കുട്ടികളിലും കുഷ്‌ഠരോഗം കണ്ടെത്തിയിട്ടുണ്ട്. ആറ് മുതല്‍ 12 മാസം വരെയുള്ള വിവിധ ഔഷധ ചികിത്സയിലൂടെ ഈ രോഗത്തെ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാം. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ പൂര്‍ണമായും സൗജന്യമാണ്.
കാമ്പയിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് നിർവഹിച്ചു. രോഗികളെ അകറ്റി നിർത്താതെ ചികത്സിച്ച് ഭേദമാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 15 ദിവസമാണ് കാമ്പയിന്‍റെ ഭാഗമായുള്ള പരിശോധനകൾ നടക്കുക.