തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗമാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഏറെ നിർണായകമായ ദിവസങ്ങളാണ് കടന്നുവരുന്നത്. അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. ചിലരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ലാത്ത അനുസരണക്കേട് കൊവിഡ് പ്രതിരോധത്തിനിടയിൽ ഉണ്ടായതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. മികച്ച രീതിയിൽ മുന്നോട്ട് പോയ പ്രതിരോധ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വ്യാപനം തടയൽ അതികഠിനമാണ്. സർക്കാരിന്‍റെ നിയന്ത്രണങ്ങളോട് സഹകരിച്ചില്ലെങ്കിൽ രോഗവ്യാപനം തടയുന്നതിന് അടച്ചുപൂട്ടൽ അല്ലാതെ മറ്റു വഴികൾ ഇല്ലെന്നും ആരോഗ്യ മന്ത്രി വിശദീകരിച്ചു.
സഹകരിക്കുക, അല്ലെങ്കിൽ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി - covid second wave
അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണം വർധിക്കാൻ സാധ്യതയുണ്ടെന്നും സഹകരിച്ചില്ലെങ്കിൽ ലോക്ക് ഡൗൺ വേണ്ടി വരുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജ പറഞ്ഞു.
![സഹകരിക്കുക, അല്ലെങ്കിൽ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി ആരോഗ്യമന്ത്രി സഹകരിക്കുക, അല്ലെങ്കിൽ ലോക്ക് ഡൗൺ വേണ്ടിവരും തിരുവനന്തപുരം കൊവിഡ് രണ്ടാം തരംഗം ആരോഗ്യമന്ത്രി കെകെ ശൈലജ ഇന്ത്യയിലെ മരണ നിരക്ക് കേരളത്തിൽ മരണ നിരക്ക് Kerala health minister kk shailaja covid second wave corona kerala updates](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8957260-thumbnail-3x2-shailaja.jpg)
പ്രതിരോധ കുത്തിവെപ്പ് വരുന്നത് വരെ കൊവിഡ് ഭീഷണി അവസാനിക്കില്ല. രോഗമുക്തി നിരക്ക് ഉയർത്താൻ കേരളത്തിന് കഴിഞ്ഞത് മികച്ച നേട്ടമാണ്. മരണവും കുറയ്ക്കാൻ കഴിഞ്ഞിട്ടുണ്ട്. 1.6 ശതമാനമാണ് ഇന്ത്യയിലെ മരണ നിരക്ക്. കേരളത്തിൽ മരണ നിരക്ക് 0.39 ശതമാനവും. ഇത് കഠിന പ്രവർത്തനത്തിന്‍റെ ഫലമാണെന്നും ജാഗ്രത കുറച്ചാൽ സ്ഥിതി മാറുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
പ്രായമുള്ളവരുടെ ജനസംഖ്യ കൂടുതലാണെന്നത് കേരളത്തിൽ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഇവിടെ ജനസാന്ദ്രതയും കൂടുതലാണ്. വരും ദിവസങ്ങളിൽ അതീവ ശ്രദ്ധ വേണം. ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പും മന്ത്രി നൽകി. ജീവനുണ്ടെങ്കിലേ ആഘോഷങ്ങളുണ്ടാകൂ, ജീവനാണ് പ്രധാനം. കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജാഗ്രത വേണം. സമരങ്ങളും പ്രകടനങ്ങളും രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. പൊലീസിനെ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കാൻ കഴിഞ്ഞില്ല. മേനി നടിക്കാൻ വേണ്ടി പറയുന്നതല്ല. കേരളത്തെ രക്ഷിക്കാൻ മാജിക്കൊന്നുമില്ല. എല്ലാവരും സഹകരിച്ചാല്‍ രണ്ട് മാസം കൊണ്ട് ഭീഷണി ഒഴിയുമെന്നാണ് കണക്ക് കൂട്ടലെന്നും മന്ത്രി കൂട്ടിച്ചേർത്തു.