കേരളം

kerala

ETV Bharat / state

ദേശീയ ധനകാര്യ കമ്മീഷന്‍റെ പച്ചക്കൊടി: കേരളത്തില്‍ വിവിധ പദ്ധതികൾക്ക് 323.29 കോടി രൂപയുടെ ഭരണാനുമതി - ദേശീയ ധനകാര്യ കമ്മീഷന്‍

സബ് സെന്‍ററുകള്‍ക്ക് കെട്ടിടം പണിയാന്‍ 284 കോടി. ഇ സഞ്ജീവനിക്ക് 37.86 കോടി. ആരോഗ്യ വകുപ്പിന് 323 കോടിയുടെ ഭരണാനുമതി നല്‍കി ദേശീയ ധനകാര്യ കമ്മീഷന്‍

Kerala health department got sanction from NFC  സംസ്ഥാന ആരോഗ്യവകുപ്പ്  ധനകാര്യ കമ്മീഷന്‍റെ സമ്മതം  323 കോടി രൂപയുടെ ഭരണാനുമതി  ദേശീയ ധനകാര്യ കമ്മീഷന്‍  കേരള ആരോഗ്യ വകുപ്പ്
സംസ്ഥാന ആരോഗ്യ വകുപ്പ്

By

Published : May 3, 2023, 10:32 AM IST

തിരുവനന്തപുരം:സംസ്ഥാന ആരോഗ്യ വകുപ്പിന് വിവിധ പദ്ധതികളിലായി 323.29 കോടി രൂപയുടെ ഭരണാനുമതി നല്‍കി ദേശീയ ധനകാര്യ കമ്മിഷന്‍. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് കീഴിലുള്ള സബ് സെന്‍ററുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കാനാണ് ഏറ്റവും കൂടുതല്‍ തുക അനുവദിച്ചിരിക്കുന്നത്. 523 സബ്‌സെന്‍ററുകള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മികാനായി 284 കോടി രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിരിക്കുന്നത്.

ഒരു സബ് സെന്‍ററിന് 55.5 ലക്ഷം രൂപ വീതമാണ് അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ 13 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, 5 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുതിയ കെട്ടിടം സ്ഥാപിക്കാന്‍ 1.43 കോടിയുടെ വീതം അനുമതയായിട്ടുണ്ട്. ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 152.75 കോടി രൂപയാണ് ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സ്വന്തമായി കെട്ടിടമില്ലാത്ത സബ് സെന്‍ററുകള്‍ക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ക്കും ഇതോടെ വരും വര്‍ഷങ്ങളില്‍ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ കഴിയും.

തദ്ദേശ സ്ഥാപനങ്ങള്‍ ലഭ്യമാക്കുന്ന സ്ഥലത്താകും കെട്ടിടങ്ങള്‍ നിർമ്മിക്കുക. കെട്ടിടം സ്വന്തമായില്ലാത്ത പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ സ്ഥലം ലഭ്യമാക്കിയാല്‍ വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കെട്ടിടങ്ങള്‍ക്കായി പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സാധിക്കും. സംസ്ഥാനത്തെ എല്ലാ സബ് സെന്‍ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അനുമതി നല്‍കിയിരുന്നു. സംസ്ഥാനത്തെ എല്ലാ സബ് സെന്‍ററുകളും ജനകീയ ആരോഗ്യ കേന്ദ്രങ്ങളായി മാറുന്നതോടെ പ്രാഥമികാരോഗ്യ തലത്തില്‍ വലിയ മാറ്റമാകും ചികിത്സ ലഭ്യതയില്‍ ഉണ്ടാവുക.

ഇത്കൂടാതെ സംസ്ഥാനത്തെ സബ് സെന്‍ററുകള്‍ വഴിയുള്ള ഇ സഞ്ജീവനി ശക്തമാക്കാനും ദേശീയ ധനകാര്യ കമ്മീഷന്‍ തുകയനുവദിച്ചു. 5409 സബ് സെന്‍ററുകളില്‍ ഇ സഞ്ജീവനി സംവിധാനമൊരുക്കുന്നതിന് 37.86 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഡെസ്‌ക് ടോപ്പ്, പ്രിന്‍റര്‍, വെബ്ക്യാമറ, സ്‌പീക്കര്‍, ഹെഡ് ഫോണ്‍, മൈക്ക് എന്നിവയുള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഈ ഫണ്ട് ഉപയോഗിച്ച് വാങ്ങിയാകും സെന്‍ററുകള്‍ സജ്ജമാക്കുക. ഇതോടെ ഇ സഞ്ജീവനി സേവനങ്ങളും സബ് സെന്‍ററുകള്‍ വഴിയും ലഭ്യമാക്കാന്‍ കഴിയും. പരമാവധി പേര്‍ക്ക് ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തിന് സഹായകമാകുന്നതാണ് ഇപ്പോഴത്തെ ഭരണാനുമതി ലഭ്യമായ പദ്ധതികള്‍.

ABOUT THE AUTHOR

...view details