കേരളം

kerala

ETV Bharat / state

വഴങ്ങി ഗവര്‍ണര്‍ ; കോടതി നിർദേശം പാലിച്ച് ബില്ലുകളില്‍ ഒപ്പുവയ്ക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ - Punjab governor matter

Kerala Govt's Plea Against Governor’s Inaction : സുപ്രീം കോടതി വിശുദ്ധ പശു. നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശം എന്താണെങ്കിലും നടപ്പിലാക്കുമെന്ന് ഗവർണർ

Kerala govts plea against governors inaction  Kerala govts plea against governor  kerala govts plea  ourt order will be followed anyway says Governor  Governor  Governor Arif Mohammed Khan  സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹർജി  ഗവർണർക്കെതിരായ സംസ്ഥാന സര്‍ക്കാര്‍ ഹർജി  കോടതി നിർദേശം എന്തായാലും പാലിക്കുമെന്ന് ഗവർണർ  ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ  Punjab governor matter  ബില്ലുകളിൽ ഒപ്പിടാതെ ഗവർണർ
kerala-govts-plea

By ETV Bharat Kerala Team

Published : Nov 26, 2023, 3:09 PM IST

Updated : Nov 26, 2023, 3:40 PM IST

തിരുവനന്തപുരം:നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടുന്നത് സംബന്ധിച്ച് സുപ്രീം കോടതി നിർദേശം എന്താണെങ്കിലും അത് നടപ്പിലാക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സുപ്രീം കോടതി വിശുദ്ധ പശുവാണെന്നും കോടതിയുടെ നിർദേശം എന്തായാലും അത് പാലിക്കുമെന്നും ഗവർണർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് കേരളം നൽകിയ ഹർജിയിൽ പഞ്ചാബ് ഗവർണർ വിഷയത്തിലെ ഉത്തരവിന്‍റെ പകർപ്പ് പരിശോധിക്കാൻ ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഉത്തരവ് വായിച്ച ശേഷം വിഷയത്തില്‍ നിലപാട് അറിയിക്കാനും രാജ്ഭവൻ സെക്രട്ടറിയോട് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗവർണറുടെ പ്രതികരണം.

പഞ്ചാബ് വിധി പരിശോധിക്കാൻ സെക്രട്ടറിയോടാണ് പറഞ്ഞത്. പരിശോധിച്ചോ എന്ന് സെക്രട്ടറിയോട് ചോദിക്കണം. കോടതി വിധി കൈവശമുണ്ടെങ്കിൽ നൽകാനും ഗവർണർ ആവശ്യപ്പെട്ടു. സെക്രട്ടറിക്ക് വേണ്ടി താൻ മറുപടി പറയില്ലെന്നും ഗവർണർ പറഞ്ഞു.

നവംബർ 8നാണ് നിയമസഭ പാസാക്കിയ എട്ട് ബില്ലുകൾ സംബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിഷ്‌ക്രിയത്വം കാട്ടിയതിനെതിരെ കേരള സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകിയത് (Kerala govt's plea against governor’s inaction). മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിലേറെയായി ഗവർണർക്ക് മുൻപിൽ ഇരിക്കുകയാണ്. യൂണിവേഴ്‌സിറ്റി നിയമ ഭേദഗതി ബിൽ, കേരള കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ഭേദഗതി ബിൽ, കേരള ലോകായുക്ത ഭേദഗതി ബിൽ, പൊതുജനാരോഗ്യ ബിൽ എന്നിവ ഇതിൽപ്പെടുന്നു.

സംസ്ഥാന നിയമസഭ പാസാക്കിയ എട്ട് ബില്ലുകളിൽ ഇതുവരെ ഗവർണർ തീരുമാനമെടുത്തിട്ടില്ല. മൂന്ന് ബില്ലുകൾ രണ്ട് വർഷത്തിൽ കൂടുതലായി ഗവർണർ വൈകിപ്പിക്കുന്നു എന്നാണ് കേരളത്തിന്‍റെ പരാതി. ഭരണഘടനയിലെ 200-ാം ആർട്ടിക്കിൾ പ്രകാരം നിയമസഭ പാസാക്കി പരിഗണനയ്‌ക്ക് അയക്കുന്ന ബില്ലുകളിൽ എത്രയും വേഗം ഗവർണർ തീരുമാനം എടുക്കണമെന്നാണ്. എന്നാൽ ഗവർണറുടെ അനുമതിക്കായി ബില്ലുകൾ അവതരിപ്പിച്ചിട്ടും ഭരണഘടനയുടെ അടിസ്ഥാന ഘടനയ്‌ക്ക് വിരുദ്ധമായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്നും കേരളം ഹർജിയിൽ പറയുന്നു.

READ ALSO:ഗവർണർക്കെതിരായ സർക്കാരിന്‍റെ ഹർജി : കേന്ദ്രത്തിന്‍റെ പ്രതികരണം തേടി സുപ്രീം കോടതി

പഞ്ചാബ് വിഷയത്തിൽ ഇന്നലെ ഉത്തരവ് അപ്‌ലോഡ് ചെയ്‌തതായി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡും ജസ്‌റ്റിസുമാരായ ജെബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് പറഞ്ഞിരുന്നു. ഹര്‍ജി പരിഗണിക്കുന്നത് കോടതി ബുധനാഴ്‌ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. തമിഴ്‌നാട് സർക്കാരും പഞ്ചാബ് സർക്കാരും സംസ്ഥാനത്തിന്‍റെ വിവിധ ബില്ലുകൾ ക്ലിയറൻസ് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിന് ഗവർണർമാർക്കെതിരെ ഈ വർഷം ഒക്ടോബറിൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അതേസമയം കുസാറ്റിലെ വിദ്യാർഥികളുടെ മരണം വലിയ നഷ്‌ടമാണെന്നും ഗവർണർ മാധ്യമങ്ങളോട് വ്യക്തമാക്കി. വിദ്യാർഥികളുടെ കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായും ഗവർണർ കൂട്ടിച്ചേർത്തു. കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ ഉണ്ടായ തിക്കിലും തിരക്കിലും നാല് പേരാണ് മരിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലർക്കും, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്കും മന്ത്രി ആർ ബിന്ദു (R Bindu) നിർദേശം നൽകിയിട്ടുണ്ട്.

READ ALSO:കുസാറ്റ് ദുരന്തം : അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി, കേസെടുത്ത് പൊലീസ്

Last Updated : Nov 26, 2023, 3:40 PM IST

ABOUT THE AUTHOR

...view details