തിരുവനന്തപുരം:ലോകോത്തര ഒടിടി പ്ലാറ്റ് ഫോമുകളോട് കിടപിടിക്കാന്‍ ഇനി കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്‌ഫോമും (Kerala govt to launch new OTT platform CSpace). 'സിസ്‌പേസ്' (CSpace) എന്ന് പേരിട്ടിരിക്കുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒടിടി, ജനുവരി പകുതിയോടെ പുറത്തിറങ്ങും. സർക്കാരും ചലചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്എഫ്‌ഡിസി) ചേര്‍ന്ന് നിര്‍മിച്ച സിസ്‌പേസ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകര്‍ നിരന്തരമായി ആവശ്യപ്പെടുന്ന ചലചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമകളും കെഎസ്എഫ്‌ഡിസിയുടെ സിനിമകളും കുറഞ്ഞ നിരക്കില്‍ കാണാൻ സാധിക്കുമെന്ന് കെഎസ്എഫ്‌ഡിസി ചെയര്‍മാന്‍ ഷാജി എന്‍ കരുണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഒടിടി പ്ലാറ്റ് ഫോം ആരംഭിക്കുന്നതെന്ന് ഷാജി എന്‍ കരുണ്‍ അവകാശപ്പെട്ടു. കള്‍ച്ചര്‍ സിനിമ എന്നതിന്‍റെ ആദ്യ ഇംഗ്ലീഷ് അക്ഷരവും കാണുക എന്നതിന്‍റെ ഇംഗ്ലീഷ് വാക്കും സമന്വയിപ്പിച്ചാണ് സീ സ്‌പേസിന്‍റെ 'സി' എന്നതിനെ വികസിപ്പിച്ചെടുത്തത് .