തിരുവനന്തപുരം:നിരന്തരമായി സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് ഡിജിപി ജേക്കബ് തോമസിനെ എഡിജിപിയായി തരംതാഴ്ത്തും. സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയാണ് ചട്ട ലംഘനം കണ്ടെത്തിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഡിജിപിയെ എഡിജിപിയായി തരംതാഴ്ത്തുന്നത്. തരംതാഴ്ത്താനുള്ള തീരുമാനം സംസ്ഥാന സർക്കാര്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിക്കും. കേന്ദ്ര സര്‍ക്കാരാണ് തരംതാഴ്ത്തലിൽ അന്തിമ തീരുമാനം എടുക്കുക.
ജേക്കബ് തോമസിനെ തരംതാഴ്ത്തും; ഡിജിപി എഡിജിപിയാകും
മെയ് 31 ന് സര്‍വ്വീസ് കാലാവധി പൂര്‍ത്തിയാകാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി.
മെയ് 31 ന് സര്‍വ്വീസ് കാലവധി പൂര്‍ത്തിയാക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. സര്‍വ്വീസിലിരിക്കെ ആത്മകഥ എഴുതിയത് ചട്ടവിരുദ്ധവും അച്ചടക്ക ലംഘനവുമാണെന്ന് മുന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദന്‍ അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു. ഓഖിയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് 2017 ല്‍ ജേക്കബ് തോമസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം പുറത്ത് നിന്ന ശേഷം കേന്ദ്ര അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലിന്‍റെ ഉത്തരവിനെത്തുടര്‍ന്നാണ് അടുത്തിടെ ജേക്കബ് തോമസ് സര്‍വ്വീസില്‍ തിരികെ എത്തിയത്. എന്നാല്‍ പൊലീസില്‍ നിയമനം നല്‍കുന്നതിന് പകരം ഷൊര്‍ണ്ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് എം.ഡിയായാണ് സര്‍ക്കാര്‍ നിയമനം നല്‍കിയത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്.