കേരളം

kerala

ETV Bharat / state

വിഴിഞ്ഞം തുറമുഖ നിര്‍മാണം: സര്‍ക്കാര്‍ - അദാനി ഗ്രൂപ്പ് കൂടിക്കാഴ്ച ഇന്ന് - Kerala govt

തുറമുഖ മന്ത്രി അഹമ്മദ് ദേവ‍ര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജായാണ് ചര്‍ച്ച നടത്തുന്നത്

Discussion between Adani Group and Minister today  Adani Group and Minister discussion  vizhinjam sea port  വിഴിഞ്ഞം തുറമുഖ സമരം  തുറമുഖ മന്ത്രി  തുറമുഖ മന്ത്രി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്  തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ  വിഴിഞ്ഞം തുറമുഖ നിർമാണം  മന്ത്രിയും അദാനി ഗ്രൂപ്പും തമ്മിൽ ചർച്ച  വിഴിഞ്ഞം സമരം ചർച്ച  വിഴിഞ്ഞം സമരം ചർച്ച ഇന്ന്  തുറമുഖ വകുപ്പ് മന്ത്രി  തുറമുഖ നിർമാണം  വിഴിഞ്ഞം തുറമുഖ നിർമാണം
വിഴിഞ്ഞം തുറമുഖ സമരം: തുറമുഖ മന്ത്രി അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുമായി ചർച്ച ഇന്ന്

By

Published : Oct 13, 2022, 9:33 AM IST

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അദാനി ഗ്രൂപ്പുമായി ഇന്ന് ചര്‍ച്ച നടത്തും. തുറമുഖ മന്ത്രി അഹമ്മദ് ദേവ‍ര്‍കോവിലുമായി അദാനി പോര്‍ട്സ് ലിമിറ്റഡ് സിഇഒ രാജേഷ് ജായാണ് കൂടിക്കാഴ്ച നടത്തുന്നത്.

ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം തുറമുഖ നിര്‍മ്മാണം തടസപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ നീക്കം. സമരം കാരണമുണ്ടായ 78.5 കോടി രൂപയുടെ നഷ്ടം വഹിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം ചര്‍ച്ചചെയ്യും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യുന്ന വിഷയങ്ങളില്‍ ഉള്‍പ്പെടും.

സമരം മൂലമുണ്ടായ ഈ നഷ്ടം ലത്തീന്‍ അതിരൂപതയില്‍ നിന്ന് ഈടാക്കണമെന്നാണ് തുറമുഖ നിര്‍മാണക്കമ്പനിയായ വിസിലിന്‍റെ ആവശ്യം.

ABOUT THE AUTHOR

...view details