തിരുവനന്തപുരം: കഴിഞ്ഞ പിണറായി സർക്കാരിൻ്റെ കാലത്ത് പുറത്തുനിന്നുള്ള അഭിഭാഷകർക്കായി സർക്കാർ ചെലവഴിച്ചത് 18.97 കോടി രൂപയെന്ന് നിയമസഭയില്‍ മന്ത്രി പി.രാജീവ്. സര്‍ക്കാര്‍ അഭിഭാഷകരുള്ളപ്പോള്‍ എന്തിനാണ് പുറത്ത് നിന്ന് അഭിഭാഷകരെ നിയോഗിച്ചതെന്ന കെ.കെ രമയുടെ ചോദ്യത്തിനാണ് നിയമ വകുപ്പ് മന്ത്രിയായ പി.രാജീവ് മറുപടി നല്‍കിയത്.
കേസ് വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 18.97 കോടി രൂപ - കേസ് വാദിക്കാന്‍ കോടികള്‍ ചെലവഴിച്ച് സര്‍ക്കാര്‍
പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവഹാരങ്ങളിൽ ആ വിഷയങ്ങളിൽ അവഗാഹവും പ്രത്യേക പ്രവർത്തന പരിചയമുള്ള അഭിഭാഷകരെ ഉപയോഗിക്കേണ്ടി വരുമെന്ന് വിശദീകരണം.
കേസ് വാദിക്കാന്‍ അഭിഭാഷകര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 18.97 കോടികള്‍
വിവിധ കോടതികളിലായി സര്‍ക്കാര്‍ നടത്തുന്ന കേസുകൾക്കായാണ് അഭിഭാഷകരെ നിയോഗിച്ചത്. പ്രത്യേക നിയമ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യവഹാരങ്ങളിൽ ആ വിഷയങ്ങളിൽ അവഗാഹവും പ്രത്യേക പ്രവർത്തന പരിചയമുള്ള അഭിഭാഷകരെ ഉപയോഗിക്കേണ്ടി വരുമെന്നും രേഖ മൂലം നൽകിയ മറുപടിയിൽ മന്ത്രി പറഞ്ഞു.