കേരളം

kerala

ETV Bharat / state

കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ശമ്പളം ഏപ്രില്‍ മുതല്‍ - മന്ത്രിസഭ തീരുമാനം

ശമ്പളം ഏപ്രില്‍ മുതല്‍ അഞ്ചു തവണകളായി തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ താല്‌പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

മാറ്റിവച്ച ശമ്പളം ഏപ്രില്‍ മുതല്‍  kerala govt salary  kerala cabinet meeting  മന്ത്രിസഭ തീരുമാനം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി
കൊവിഡിനെ തുടര്‍ന്ന് മാറ്റിവച്ച ശമ്പളം ഏപ്രില്‍ മുതല്‍

By

Published : Feb 24, 2021, 5:50 PM IST

തിരുവനന്തപുരം: കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ മാറ്റിവച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ഏപ്രില്‍ മുതല്‍ വിതരണം ചെയ്യാന്‍ മന്ത്രിസഭ തീരുമാനം. ഒരു മാസത്തെ ശമ്പളമാണ് സര്‍ക്കാര്‍ പിടിച്ചത്. ശമ്പളം ഏപ്രില്‍ മുതല്‍ അഞ്ചുതവണകളായി തിരിച്ചുനല്‍കും. അഞ്ചുതവണകളായി മാറ്റിവെച്ച ശമ്പളം പ്രൊവിഡന്‍റ് ഫണ്ടില്‍ ലയിപ്പിക്കാനും ജൂണ്‍ മുതല്‍ പിന്‍വലിക്കുന്നതിന് അനുവാദം നല്‍കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്. ഈ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗം മാറ്റിയത്.

പങ്കാളിത്ത പെന്‍ഷന്‍കാരുടെ കാര്യത്തില്‍ അധിക എന്‍.പി.എസ് വിഹിതം പിടിക്കാതെ മാറ്റിവെച്ച ശമ്പളം തിരിച്ചുനല്‍കും. മാറ്റിവെച്ച ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ താല്‌പര്യമുള്ള ജീവനക്കാര്‍ക്ക് അതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

ABOUT THE AUTHOR

...view details