തിരുവനന്തപുരം: മെഡിക്കൽ കോളജിൽ ചികിത്സ വൈകിയെന്നാരോപിച്ച് രോഗിയുടെ കൂട്ടിരിപ്പുകാരൻ, നഴ്‌സിനെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധവുമായി കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ. ആശുപത്രിക്ക് മുന്നിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തി. ഇന്നലെയാണ് 28-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ കൂട്ടിരിപ്പുകാരൻ ആരോഗ്യ പ്രവർത്തകയെ മർദിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവം; പ്രതിഷേധിച്ച് കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയന്‍ - തിരുവനന്തപുരം വാര്‍ത്തകള്‍
ഡ്യൂട്ടി നഴ്‌സ് പ്രസീതയെ ആണ് രോഗിക്ക് ഡ്രിപ്പിടാന്‍ എത്താന്‍ വൈകി എന്നാരോപിച്ച് ഇന്നലെ പൂവാര്‍ സ്വദേശി മര്‍ദിച്ചത്. ഈ സംഭവത്തിന് പിന്നാലെയാണ് നഴ്‌സസ് യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
![തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവം; പ്രതിഷേധിച്ച് കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയന്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് തിരുവനന്തപുരം നഴ്‌സ് മര്‍ദനം നഴ്‌സിന് മര്‍ദനം മെഡിക്കല്‍ കോളജില്‍ നഴ്‌സിന് മര്‍ദനമേറ്റ സംഭവം attack against nurse thiruvananthapuram attack against nurse medical college nurse nurse thiruvananthapuram nurse medical college thiruvananthapuram trivandrum news latest news todays news ഇന്നത്തെ വാര്‍ത്തകള്‍ തിരുവനന്തപുരം വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17438458-thumbnail-3x2-tvm.jpg)
ഡ്രിപ്പിടാൻ എത്താൻ വൈകി എന്നാരോപിച്ചാണ് ഡ്യൂട്ടി നഴ്‌സ് പ്രസീതയെ പൂവാർ സ്വദേശി അനു മർദിച്ചത്. അസഭ്യം പറയുകയും മോശമായി പെരുമാറുകയും ചെയ്‌തു. പ്രസീതയുടെ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് കേസെടുക്കുകയും പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
ആരോഗ്യപ്രവർത്തകർക്ക് നേരെ നിരന്തരം ഉണ്ടാക്കുന്ന ഇത്തരം ആക്രമണങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് കെ ജി എൻ യു സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എം. അനസ് ആവശ്യപ്പെട്ടു. ദിവസങ്ങൾക്കു മുമ്പാണ് മരണവിവരം അറിയിച്ച ഡോക്‌ടറെ രോഗിയുടെ കൂട്ടിരിപ്പുകാരൻ വയറ്റിൽ ചവിട്ടിയ സംഭവവും തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടന്നത്.