തിരുവനന്തപുരം:കെഎസ്ആർടിസിക്ക് 90 കോടി രൂപ അനുവദിച്ച് ധനവകുപ്പ്. പെന്ഷന് വിതരണത്തിനായി 70.22 കോടി രൂപയും സര്‍ക്കാര്‍ സാമ്പത്തിക സഹായമായി 20 കോടി രൂപയുമാണ് അനുവദിച്ചതെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. നവംബര്‍ ആദ്യം ശമ്പള വിതരണത്തിനായി 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. ഇതിന് പുറമെയാണ് വീണ്ടും തുക അനുവദിച്ചത് (Kerala Govt Finance Department Allocated 90 Crores To KSRTC).
ധനവകുപ്പ് പണം അനുവദിച്ചതിനാൽ രണ്ടാം ഗഡു വിതരണം ഉടൻ പൂർത്തിയാകും. 900 കോടി രൂപയാണ് കെഎസ്ആർടിസിക്ക് ഈ വർഷത്തെ ബജറ്റ് വിഹിതം. എന്നാൽ 1234.16 കോടി രൂപയാണ് ഈ വർഷം ഇതുവരെ അനുവദിച്ചത്.