തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രണ്ടും കൽപ്പിച്ച് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബിൽ അവതരിപ്പിക്കാൻ നിയമസഭ സമ്മേളനം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും.
ഗവര്‍ണറെ പൂട്ടാന്‍ സര്‍ക്കാര്‍; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ അവതരിപ്പിക്കും
ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ അവതരിപ്പിക്കുന്നതിനായി ഡിസംബറില്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാനൊരുങ്ങി സര്‍ക്കാര്‍. ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടായേക്കും
ഗവര്‍ണറെ പൂട്ടാന്‍ സര്‍ക്കാര്‍; ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ ബില്‍ അവതരിപ്പിക്കും
ഡിസംബർ 5 മുതൽ 15 വരെ നിയമസഭ സമ്മേളനം ചേരാനാണ് ധാരണ. ഇന്ന് രാവിലെ 10 മണിക്കാണ് മന്ത്രിസഭ യോഗം ചേരുന്നത്. ഓരോ സർവകലാശാലകളുടെയും നിയമത്തിൽ ഭേദഗതി കൊണ്ടുവരാൻ പ്രത്യേക ബില്ലുകള്‍ ഇന്ന് അവതരിപ്പിക്കും.
നിയമ സർവകലാശാലകൾ ഒഴികെ സംസ്ഥാനത്തെ 15 സർവകലാശാലകളുടെയും ചാൻസലർ ഗവർണറാണ്. പ്രതിപക്ഷ പിന്തുണയോടെ ബിൽ അവതരിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അതേസമയം ബിൽ പാസാക്കിയാലും ഇത് നിയമമാക്കാൻ ഗവർണർ ഒപ്പിടേണ്ടതുണ്ട്.