കേരളം

kerala

ETV Bharat / state

എസ് എഫ് ഐ കരിങ്കൊടി പ്രതിഷേധം; ഗവർണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട്‌ നൽകും - പ്രതിമാസ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും

Governor To Give Report To Central Govt About Black Flag Protest: പ്രതിമാസ റിപ്പോര്‍ട്ടിങ്ങില്‍ സുരക്ഷാ വീഴ്‌ചയുടെ കാര്യം ചൂണ്ടിക്കാട്ടും. എന്നാല്‍ ഇക്കാര്യത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രാജ്‌ഭവന്‍ ആലോചിക്കുന്നില്ലെന്നാണ് സൂചന.

kerala governor  kerala governor to give report to central govt  Black Flag Protest  SFI  KSU  ആരിഫ് മുഹമ്മദ് ഖാന്‍  കേരള ഗവര്‍ണര്‍  കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും  പ്രതിമാസ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും  മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍
Kerala Governor To Give Report To Central Govt About Black Flag Protest

By ETV Bharat Kerala Team

Published : Dec 13, 2023, 9:35 AM IST

തിരുവനന്തപുരം:എസ് എഫ് ഐ യുടെ കരിങ്കൊടി പ്രതിഷേധത്തിൽ സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട് ഗവർണർ കേന്ദ്ര സർക്കാരിന് റിപ്പോർട്ട് നൽകും. എല്ലാ മാസവും ആദ്യ ആഴ്‌ച രാജ് ഭവനിൽ നിന്നും കേന്ദ്ര സർക്കാരിലേക്ക് അയക്കുന്ന റിപ്പോർട്ടിൽ സുരക്ഷ വീഴ്‌ചയുടെ വിവരങ്ങളും ഉൾപ്പെടുത്തും(Kerala Governor To Give Report To Central Govt About Black Flag Protest ).അതേസമയം സുരക്ഷ വീഴ്‌ചയുമായി ബന്ധപ്പെട്ട് പ്രത്യേക റിപ്പോർട്ട് നൽകാൻ നിലവിൽ ഗവർണർ നിർദേശം നൽകിയിട്ടില്ല.

ഡിസംബർ 10,11 തീയതികളിൽ ഗവർണർക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ ഗവർണർ ചീഫ് സെക്രട്ടറിയോടും ഡി ജി പിയോടും റിപ്പോർട്ട് തേടിയിരുന്നു. വിഷയത്തിൽ എന്തെല്ലാം തുടർ നടപടികൾ സ്വീകരിച്ചുവെന്ന് റിപ്പോർട്ടിൽ ഉൾപ്പെടുത്തണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരിക്ക് മുൻപ് ഇതിന് മറുപടി ലഭിക്കുകയാണെങ്കിൽ ഇതു കൂടി ഉൾപ്പെടുത്തിയാകും കേന്ദ്രത്തിന് രാജ് ഭവനിൽ നിന്നും റിപ്പോർട്ട് സമർപിക്കുക.

അതേസമയം ഗവര്‍ണര്‍ക്ക് നേരെയുണ്ടായ കരിങ്കൊടി പ്രതിഷേധത്തിൽ അറസ്റ്റിലായ എസ്‌എഫ്‌ഐ പ്രവര്‍ത്തകരില്‍ ആറ് പേരെ റിമാന്‍ഡ് ചെയ്‌തു. ഡിസംബര്‍ 23 വരെയാണ് റിമാന്‍ഡ് കാലാവധി. കേസിലെ ആറാം പ്രതിയായ അമല്‍ ഗഫൂറിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. അനധികൃതമായി സംഘം ചേരൽ, പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യ നിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളായിരുന്നു പോലീസ് ആദ്യം ചുമത്തിയിരുന്നത്. പിന്നീട് പ്രസിഡന്‍റ്, ഗവർണർ എന്നിവർക്കെതിരെ അക്രമം തടയാനുള്ള ഐ പി സി 124 ചുമത്തി. സംഭവത്തില്‍ 19 എസ്‌എഫ്‌ഐ പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് എസ്‌എഫ്‌ഐ കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഗവര്‍ണര്‍ സഞ്ചരിച്ച വഴിനീളെ വിവിധ ഇടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെയും പൊലീസിനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രിയാണ് കരിങ്കൊടിയുമായി എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ അയച്ചതെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

ABOUT THE AUTHOR

...view details