തിരുവനന്തപുരം: കേരള കണ്ണൂര്‍ യൂണിവേഴ്സിറ്റി പരീക്ഷകളിലെ ക്രമക്കേട് സംബന്ധിച്ച് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍വകലാശാലകളോട് റിപ്പോര്‍ട്ട് തേടി. കേരള സർവകലാശാലയിൽ "സിഗ്നലുകൾ ആൻഡ് സിസ്റ്റംസ്" എന്ന വിഷയത്തിൽ ബിഎസ്‌സി ഇലക്‌ട്രോണിക്‌സ് പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചികയാണ് വിതരണം ചെയ്തത്. പരീക്ഷ ഫെബ്രുവരിയില്‍ കഴിഞ്ഞെങ്കിലും ഒരു വിദ്യാര്‍ഥി പോലും ഈ വിഷയം സംബന്ധിച്ച് പരാതികളുന്നയിച്ചിരുന്നില്ല.
തുടര്‍ന്ന് ഉത്തരകടലാസ് മൂല്യനിര്‍ണയത്തിന് അയച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അതിനിടെ മുന്‍ വര്‍ഷത്തെ ചോദ്യ പേപ്പറുകള്‍ ഇത്തവണയും ആവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ സര്‍വലാശാലകളിലെ പരീക്ഷകള്‍ മാറ്റി വച്ചത്. സംഭവത്തില്‍ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കും.