തിരുവനന്തപുരം :ഗവർണർ സർക്കാർ പോര് രൂക്ഷമായി തുടരുന്നതിനിടെ രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ക്ഷണം. ഇക്കുറി മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരെയും മതനേതാക്കളെയും ആഘോഷത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ക്രിസ്‌മസ് ആഘോഷ വേളയിൽ മതപുരോഹിതരാണ് എത്തിയത്.
രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം - kerala governor invites cm and minsiters for xmas
മുഖ്യമന്ത്രി, മന്ത്രിമാർ, സ്‌പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ, മതനേതാക്കൾ എന്നിവരെ ക്രിസ്‌മസ് ആഘോഷത്തിന് ക്ഷണിച്ച് ഗവർണർ
![രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം governor arif muhammad khan governor invited ministers for xmas christmas celebration kerala government sarkar christmas celebration ക്രിസ്‌മസ് ക്രിസ്‌മസ് ആഘോഷം ക്രിസ്‌മസ് ആഘോഷം രാജ്ഭവൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഗവർണറുടെ ക്ഷണം ക്രിസ്‌മസ് ആഘോഷം മന്ത്രിമാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ kerala governor invites cm and minsiters for xmas ക്രിസ്‌മസ് ആഘോഷത്തിന് ക്ഷണം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17173645-thumbnail-3x2-kxi.jpg)
ഇന്നലെ രാജ്ഭവനിൽ നിന്നയച്ച ക്ഷണക്കത്തിൽ ഈ മാസം 14ന് വൈകിട്ട് അഞ്ച് മണിക്ക് ക്രിസ്‌മസ് ആഘോഷത്തിൽ പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, ഗവർണർ സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ക്ഷണം സ്വീകരിക്കുമോയെന്നത് നിർണായകമാണ്. തിരുവനന്തപുരത്തെ ചടങ്ങിനുശേഷം കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കാനും രാജ്ഭവൻ അധികൃതരോട് ഗവർണർ നിർദേശിച്ചിട്ടുണ്ട്.
സ്‌പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ആഘോഷത്തിനെത്തും. നിയമസഭ സമ്മേളനത്തിന്‍റെ ആദ്യ ഘട്ടം 13ന് പൂർത്തിയാകുന്നതുകൂടി കണക്കിലെടുത്താണ് ഗവർണർ ആഘോഷം 14ന് സംഘടിപ്പിക്കുന്നത്. കേക്ക് മുറിക്കൽ അടക്കമുള്ള ചടങ്ങുകൾ ഉണ്ടാകും. ഗവർണർ ക്ഷണിച്ചാൽ എത്ര തിരക്കുണ്ടായാലും രാജ്ഭവനിൽ എത്തുന്നതാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലർത്തുന്ന കീഴ്‌വഴക്കം.