തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫും യു.ഡി.എഫും സംയുക്തമായി പാസാക്കിയ കേരള നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാല്‍ ഗാന്ധിജിയുടെ ആവശ്യം റദ്ദാക്കണമെന്നാണര്‍ഥം.
പൗരത്വ നിയമം: നിയമസഭാ പ്രമേയത്തിനെതിരെ ഗവര്‍ണര്‍ - kerala governer
വിഭജനത്തിന്‍റെ ഭാഗമായി പാകിസ്ഥാനിലെത്തിയവര്‍ എപ്പോള്‍ ഇന്ത്യയിലെത്തിയാലും പൗരത്വം നല്‍കുമെന്ന് ഗാന്ധിജി, നെഹ്‌റു, മറ്റ് ദേശീയ നേതാക്കള്‍ നല്‍കിയ വാഗ്ദാനത്തിന് അംഗീകാരം നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചു. ഈ വാഗ്‌ദാനം റദ്ദാക്കണമെന്ന നിയമസഭയുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കുകയും വിഭജനം ആഗ്രഹിക്കാതെ പാകിസ്ഥാനിലെത്തുകയും ചെയ്‌തവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുമെന്ന് ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും വാഗ്‌ദാനം നല്‍കിയിട്ടുള്ളതാണ്. വിഭജനത്തിന്‍റെ ഭാഗമായി പാകിസ്ഥാനിലെത്തിയവര്‍ എപ്പോള്‍ ഇന്ത്യയിലെത്തിയാലും പൗരത്വം നല്‍കുമെന്ന് ഗാന്ധിജി, നെഹ്‌റു, മറ്റ് ദേശീയ നേതാക്കള്‍ നല്‍കിയ വാഗ്ദാനത്തിന് അംഗീകാരം നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചു. ഈ വാഗ്‌ദാനം റദ്ദാക്കണമെന്ന നിയമസഭയുടെ ആവശ്യം അംഗീകരിക്കാനാകില്ല. അല്ലെങ്കില്‍ അഭിപ്രായ വ്യത്യാസങ്ങളെ താന്‍ അംഗീകരിക്കുമായിരുന്നു. ജനാധിപത്യത്തില്‍ എന്തും ആവശ്യപ്പെടാനുള്ള നിയമസഭയുടെ അവകാശത്തെ ബഹുമാനിക്കുന്നു. എന്നാല്‍ ഒരു വിഷയം ചര്‍ച്ചയാകേണ്ടത് അതിന്‍റെ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും എന്നും ഇ.ടി.വി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.