തിരുവനന്തപുരം: പഠനഭാരം പലപ്പോഴും കുട്ടികളുടെ സാമൂഹ്യബന്ധം നഷ്‌ടപ്പെടുത്തുന്നുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്‌കൂൾ ബാഗിനും മത്സരങ്ങൾക്കുമിടയിൽ കുട്ടികൾ ശ്വാസംമുട്ടുകയാണ്. തിരക്കുപിടിച്ച പഠനാന്തരീക്ഷത്തിലും കുട്ടികളിൽ മികച്ച സംസ്‌കാരം രൂപപ്പെടുത്താനാവുക വിദ്യാലയങ്ങൾക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പഠനഭാരം കുട്ടികളുടെ സാമൂഹ്യബന്ധം നഷ്‌ടപ്പെടുത്തുന്നുവെന്ന് കേരള ഗവർണർ - അശീതി ആഘോഷ സ്‌മരണിക
തിരക്കുപിടിച്ച പഠനാന്തരീക്ഷത്തിലും കുട്ടികളിൽ മികച്ച സംസ്‌കാരം രൂപപ്പെടുത്താനാവുക വിദ്യാലയങ്ങൾക്കാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍
പഠനഭാരം കുട്ടികളുടെ സാമൂഹ്യബന്ധം നഷ്‌ടപ്പെടുത്തുന്നുവെന്ന് കേരള ഗവർണർ
പട്ടം സെന്‍റ് മേരീസ് സ്‌കൂളിന്‍റെ എൺപതാം വാർഷികാഘോഷ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ. അശീതി ആഘോഷ സ്‌മരണിക ഗവർണർ പ്രകാശനം ചെയ്‌തു. കർദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവ ചടങ്ങിൽ സന്നിഹിതനായി.