തിരുവനന്തപുരം: കേരള അതിർത്തികൾ അടച്ചിട്ട കർണാടക സർക്കാരിന്‍റെ നടപടി ദൗർഭാഗ്യകരമായ സംഭവമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഈ നടപടി സംസ്ഥാനത്തേക്കുള്ള അവശ്യ സാധനങ്ങളുടെ നീക്കത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
അതിർത്തികൾ അടച്ച കർണാടക നടപടിക്കെതിരെ കർശന നടപടി വേണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
കർണാടകയുടെ നടപടി ദൗർഭാഗ്യകരമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
പലർക്കും ചികിത്സ ലഭിക്കുന്നില്ല. ഈ വിഷയത്തില്‍ അടിയന്തര നടപടി വേണം. വിഷയത്തിൽ കേന്ദ്ര സർക്കാർ കാര്യക്ഷമായി ഇടപെടുന്നുണ്ട്. വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഗവർണർ വ്യക്തമാക്കി.