'ഗവര്‍ണര്‍ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നില്ല' ; രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് കേരളം - ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രാഷ്‌ട്രപതി
Kerala's Letter Against Governor Arif Mohammed Khan : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു.
Published : Dec 21, 2023, 11:48 AM IST
തിരുവനന്തപുരം :ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് സര്‍ക്കാര്‍. ഗവര്‍ണര്‍ ഭരണഘടനാ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരമായി പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് കത്ത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറെ നാളായി നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ ഏറെ ഗൗരവമുള്ള നടപടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ എടുത്തിരിക്കുന്നത്. നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി ചൂണ്ടിക്കാട്ടിയാണ് ചുമതലകള്‍ നിറവേറ്റുന്നില്ലെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉന്നയിച്ചത്.