കേരളം

kerala

ETV Bharat / state

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം; ഇ-സഞ്ജീവനി സ്പെഷ്യാലിറ്റി ഒ.പികൾ സജ്ജം - ഇ-സഞ്ജീവനി കേരള സർക്കാർ

സാധാരണ രോഗികൾക്കൊപ്പം കൊവിഡ് രോഗികൾക്കും ഐസൊലേഷനിൽ ഉള്ളവർക്കും ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ ജീവനക്കാർക്കും ഈ സംവിധാനം ഉപയോഗിക്കാം

e-sanjeevani  e-sanjeevani kerala government  online doctor kerala  ഇ-സഞ്ജീവനി  ഇ-സഞ്ജീവനി കേരള സർക്കാർ  കേരള ഓൺലൈൻ ഡോക്ടർ
കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഡോക്‌ടറെ കാണാം; ഇ-സഞ്ജീവനിക്ക് തുടക്കം

By

Published : Apr 28, 2021, 2:07 PM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ഡോക്‌ടറെ കാണാൻ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ. രോഗവ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ വീടുവിട്ട് പുറത്തുവരാതെ തന്നെ ചികിത്സ നേടാൻ കേന്ദ്ര സർക്കാരിൻ്റെ ടെലിമെഡിസിൻ സംവിധാനമായ
ഇ-സഞ്ജീവനിയിൽ സംസ്ഥാന സർക്കാർ സ്പെഷ്യാലിറ്റി ഒ.പികൾ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഇ-സഞ്ജീവനി വഴി വീഡിയോ കോൺഫറൻസിലൂടെ ഡോക്‌ടറോട് നേരിട്ട് രോഗവിവരം പറയാം. മരുന്ന് കുറിപ്പടി ഉടൻ തന്നെ ഡൗൺലോഡ് ചെയ്‌ത് മരുന്ന് വാങ്ങാനും പരിശോധനകൾ നടത്താനും തുടർന്നും സേവനം തേടാനും സാധിക്കും. സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഉൾപ്പെടെ 35ൽ പരം ഒ.പി സേവനങ്ങളാണ് ഇ-സഞ്ജീവനി വഴി നൽകുന്നത്. സാധാരണ രോഗികൾക്കൊപ്പം കൊവിഡ് രോഗികൾക്കും ഐസൊലേഷനിൽ ഉള്ളവർക്കും ഗൃഹ സന്ദർശനം നടത്തുന്ന പാലിയേറ്റീവ് കെയർ ജീവനക്കാർക്കും ഈ സംവിധാനം ഉപയോഗിക്കാം.

സ്പെഷ്യാലിറ്റി, സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ ആവശ്യമുള്ളവരെ അതത് വിഭാഗങ്ങളിലേക്ക് റഫർ ചെയ്യും. ഇ-സഞ്ജീവനി വെബ്സൈറ്റ് സന്ദർശിച്ചോ ആപ്പ് ഡൗൺലോഡ് ചെയ്തോ സേവനം ഉപയോഗിക്കാം. എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഒ.പികൾ പ്രവർത്തിക്കും. രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് ജനറൽ ഒ.പിയുടെ പ്രവർത്തനം. നേത്രരോഗ വിഭാഗം, പാലിയേറ്റീവ് ആൻഡ് ഓങ്കോളജി, ദന്തരോഗ വിഭാഗം, ഹീമോഫീലിയ വിഭാഗം എന്നിവയും ഉടൻ ആരംഭിക്കും.

എങ്ങനെ ഇ-സഞ്ജീവനി ഉപയോഗിക്കാം

https://esanjeevaniopd.in എന്ന ഓൺലൈൻ സൈറ്റ് സന്ദർശിക്കുകയോ eSanjeevaniOPD എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയോ ആണ് ആദ്യപടി. ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാം. തുടർന്ന് ലഭിക്കുന്ന ഒടിപി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്‌ത ശേഷം പേഷ്യൻ്റ് ക്യൂവിൽ പ്രവേശിക്കാം. വീഡിയോ കോൺഫറൻസ് വഴി ഡോക്‌ടറോട് നേരിട്ട് രോഗവിവരം പറയാം. കുറിപ്പടി ഡൗൺലോഡ് ചെയ്‌ത് മരുന്നുകൾ വാങ്ങാം. സംശയങ്ങൾക്ക് ദിശയുടെ 1056, 0471 2552056 എന്നീ നമ്പറുകളിൽ വിളിക്കാം.

ഒ.പി സമയങ്ങൾ

എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ജനറൽ ഒ.പി


ശിശുരോഗ വിഭാഗം തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ വൈകിട്ട് ആറുവരെ


സൈക്യാട്രി ഒ.പി തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ


കൊവിഡ് ഒ.പി എല്ലാദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ


ഡിഇഐസി ഒ.പി തിങ്കൾ മുതൽ വെളളി വരെ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ


കൗമാര ക്ലിനിക് തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 9.30 മുതൽ വൈകിട്ട് 3 വരെ


ജനറൽ സർജറി ഒ.പി എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 8 വരെ


അസ്ഥിരോഗ വിഭാഗം ഒ.പി ഞായർ, വെള്ളി ദിവസങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ


നെഞ്ച് /ശ്വാസകോശരോഗ ഒ.പി എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ


ത്വക് രോഗ ഒ.പി തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ


ഗൈനക്കോളജി വിഭാഗം ഒ.പി തിങ്കൾ മുതൽ ശനി വരെ, രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ


ജനറൽ മെഡിസിൻ എല്ലാ ദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ


ഇഎൻടി എല്ലാദിവസവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ


കാർഡിയോളജി ഒ.പി വെള്ളിയാഴ്ച 9 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ

ABOUT THE AUTHOR

...view details