കേരളം

kerala

ETV Bharat / state

വടക്കന്‍ ജില്ലകളിലെ കൊവിഡ് വ്യാപനം : പരിശോധനയ്ക്ക് സര്‍ക്കാര്‍, ടെസ്റ്റുകള്‍ കൂട്ടും

ചൊവ്വാഴ്‌ച ചേരുന്ന അവലോകന യോഗം അടുത്ത ആഴ്‌ചയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.

kerala covid  kerala covid testing  kerala covid spread  kerala government on covid  കേരള കൊവിഡ്  കേരള കൊവിഡ് പരിശോധന  കേരള കൊവിഡ് വ്യാപനം  കൊവിഡ് വ്യാപനത്തിൽ കേരള സർക്കാർ
മുഖ്യമന്ത്രി പിണറായി വിജയൻ

By

Published : Jul 5, 2021, 7:05 PM IST

തിരുവനന്തപുരം :വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.

ജില്ല കലക്‌ടര്‍മാര്‍ ഇക്കാര്യം ഉറപ്പാക്കണമെന്ന് കൊവിഡ് അവലോകന യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.അനുബന്ധരോഗങ്ങളുള്ള പ്രായം കുറഞ്ഞവര്‍ ആശുപത്രികളില്‍ പോകാന്‍ വിമുഖത കാണിക്കുന്നത് പ്രശ്‌നമാകുന്നുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Also Read:സംസ്ഥാനത്ത് 8037 പേർക്ക് കൂടി കൊവിഡ്; 11,346 പേര്‍ക്ക് രോഗമുക്തി

ഇത്തരത്തിലുള്ളവരെ കൊവിഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കാനായി ക്യാമ്പയിന്‍ ശക്തിപ്പെടുത്തണം. വാര്‍ഡുതല സമിതി ഇക്കാര്യത്തില്‍ അവരെ നിര്‍ബന്ധിക്കണം.

Also Read:'മൂന്നാം തരംഗം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കണം'; ആരോഗ്യവകുപ്പിനോട് കേന്ദ്രസംഘം

ക്വാറന്‍റൈന്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാര്‍ഡുതല സമിതി ഉറപ്പാക്കണം. പ്രാഥമിക സമ്പര്‍ക്കക്കാരുടെ വിവരങ്ങള്‍ കൊവിഡ്‌ പോര്‍ട്ടലില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്യണം.

ആരോഗ്യ പ്രവര്‍ത്തകരും മറ്റും വയോജനങ്ങള്‍ക്ക് വേണ്ടി വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്‌നം പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൊവ്വാഴ്‌ച വീണ്ടും അവലോകന യോഗം ചേര്‍ന്ന് അടുത്ത ആഴ്‌ചയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കും.

ABOUT THE AUTHOR

...view details