തിരുവനന്തപുരം: ട്രാഫിക് ഐ.ജി ലക്ഷ്‌മണയെ (IG Lakshmana) സസ്‌പെന്‍ഡ് ചെയ്‌തു. ഇത് സംബന്ധിച്ച് ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസണ്‍ മാവുങ്കലുമായുള്ള (accused in the antiques fraud case) ബന്ധത്തിന്‍റെ പേരിലാണ് സസ്പെന്‍ഷന്‍ (relationship with Monson Mavunkal).
ഐ.ജി ലക്ഷ്‌മണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള ക്രൈംബ്രാഞ്ച് റിപ്പോർട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിരുന്നു. ഡിജിപി അനിൽ കാന്താണ് സസ്പെൻഷൻ ഉത്തരവ് ഇറക്കിയത്. തട്ടിപ്പ് നടത്തുന്നതിന് പ്രതിയ്‌ക്ക് ലക്ഷ്‌മണയുടെ വലിയ സഹായം ലഭിച്ചെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. സാമ്പത്തിക തട്ടിപ്പ് നടത്തിയ മറ്റ് പലരെയും ട്രാഫിക് ഐ.ജി സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ, അറസ്റ്റ് ചെയ്യുന്ന സമയത്തും മോന്‍സണിനൊപ്പം ലക്ഷ്‌മണയുടെ സാന്നിധ്യമുണ്ടായിരുന്നു.