തിരുവനന്തപുരം: മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ.ആന്‍റണി. ഈ സര്‍ക്കാരിനെ താഴെയിറക്കണമെന്നും അതിന് നിശ്ചയ ദാര്‍ഢ്യമുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്നും എ.കെ.ആന്‍റണി പറഞ്ഞു. നിയമസഭയില്‍ സുവര്‍ണജൂബിലി പൂര്‍ത്തിയാക്കുന്ന ഉമ്മന്‍ചാണ്ടിയെ അനുമോദിക്കാന്‍ കെ.പി.സി.സി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു എ.കെ.ആന്‍റണി.
മലയാളികള്‍ക്കാകെ നാണക്കേടുണ്ടാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നതെന്ന് എ.കെ.ആന്‍റണി - oommenchandy
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം വികസനകാര്യത്തില്‍ കേരളത്തിന്‍റെ സുവര്‍ണ കാലമായിരുന്നെന്നും ആന്‍റണി പറഞ്ഞു
2004ല്‍ താന്‍ മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ പകരം ഉമ്മന്‍ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടത് താനായിരുന്നുവെന്നും, 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടു പിന്നാലെ താന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഇതിന് ഹൈക്കമാന്‍ഡിന്‍റെ അനുമതി തേടിയിരുന്നു എന്നാല്‍ തുടരണമെന്നാണ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലം വികസനകാര്യത്തില്‍ കേരളത്തിന്‍റെ സുവര്‍ണ കാലമായിരുന്നെന്നും ആന്‍റണി പറഞ്ഞു.