തിരുവനന്തപുരം:സംസ്ഥാനത്ത് പുതിയ മദ്യനയം നിലവില്‍ വന്നു. പ്രതിപക്ഷത്തിന്‍റെയും സിപിഐയുടെയും എതിര്‍പ്പുകള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ നയം നടപ്പിലാക്കിയത്. കഴിഞ്ഞ ദിവസമാണ് നയത്തിന്‍റെ വിജ്ഞാപനം സംസ്ഥാനസര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കിയത്.
പുതിയ നയത്തിലൂടെ ബ്രൂവറി ലൈസന്‍സ് അനുവദിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. ഇതിലൂടെ വന്‍ അഴിമതി നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നായിരുന്നു ഉയര്‍ന്ന് വന്ന പ്രധാന ആരോപണം. കൂടാതെ ബീവറേജ് ഔട്‌ലെറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനെതിരെയും എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു.