കേരളം

kerala

ETV Bharat / state

പീഡന പരാതി ഒത്തുതീർപ്പാക്കൽ; മന്ത്രി എകെ ശശീന്ദ്രന് ക്ലീൻ ചിറ്റ്, കേസെടുക്കില്ല - clean chit to minister a k saseendran

ഫോണ്‍ സംഭാഷണത്തില്‍ ഇരയുടെ പേരോ എതിരായ പരാമര്‍ശമോ ഇല്ല. കേസ് പിന്‍വലിക്കാന്‍ വേണ്ടിയുള്ള ഭീഷണിയോ സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു

Minister A K Saseendran  മന്ത്രി എകെ ശശീന്ദ്രൻ  എകെ ശശീന്ദ്രന് ക്ലീൻ ചിറ്റ്  clean chit to minister a k saseendran  കുണ്ടറ പീഡന പരാതി
പീഡന പരാതി ഒത്തുതീർപ്പാക്കൽ; മന്ത്രി എകെ ശശീന്ദ്രന് ക്ലീൻ ചിറ്റ്, കേസെടുക്കില്ല

By

Published : Aug 20, 2021, 5:25 PM IST

തിരുവനന്തപുരം: സ്ത്രീപീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ പരാതിക്കാരിയെ സ്വാധീനിച്ചെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രന് ക്ലീൻ ചിറ്റ്. സംഭവത്തില്‍ വനം മന്ത്രിക്ക് എതിരെ കേസെടുക്കില്ല.

പീഡന പരാതി നല്ല നിലയില്‍ തീര്‍ക്കണമെന്ന മന്ത്രിയുടെ പരാമര്‍ശത്തില്‍ തെറ്റില്ലെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിനര്‍ഥം വേണ്ടത് പോലെ ചെയ്യുക എന്നാണ്. മറ്റ് പ്രശ്‌നങ്ങളില്ലാതെ പരാതി പരിഹരിക്കണമെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നത്.

ഫോണ്‍ സംഭാഷണത്തില്‍ ഇരയുടെ പേരോ എതിരായ പരാമര്‍ശമോ ഇല്ല. കേസ് പിന്‍വലിക്കാന്‍ വേണ്ടിയുള്ള ഭീഷണിയോ സ്വരമോ ഫോണ്‍ സംഭാഷണത്തില്‍ ഇല്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് മന്ത്രിയുടെ വിവാദ ഫോണ്‍വിളിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.

ഇരയുടെ പിതാവിനെ മന്ത്രി ഫോണില്‍ ബന്ധപ്പെട്ട് നല്ല രീതിയില്‍ കേസ് അവസാനിപ്പിക്കണമെന്നും പരാതിക്കാരെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നുമാണ് പരാതി. ഇതിനെ തുടര്‍ന്നാണ് കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

Also read: ഏലം കർഷകരിൽ നിന്ന് ഓണപ്പിരിവ് ; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

ABOUT THE AUTHOR

...view details