തിരുവനന്തപുരം : ക്വാറന്‍റൈന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവ് ഏഴ് ദിവസമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കൊവിഡ് ക്വാറന്‍റൈന്‍ സ്പെഷ്യല്‍ കാഷ്വല്‍ ലീവിലാണ് മാറ്റം വരുത്തിയത്.
കൊവിഡ് പോസിറ്റീവ് ആയവരും പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള ജീവനക്കാരും ഏഴുദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്ത് നെഗറ്റീവായാല്‍ ഓഫിസില്‍ ഹാജരാകണം.
പൊതു അവധികള്‍ ഉള്‍പ്പെടെയാണ് ഏഴ് ദിവസത്തെ അവധിയെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്‍റേയോ തദ്ദേശസ്വയംഭരണ വകുപ്പിന്‍റേയോ സാക്ഷ്യപത്രത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക അവധി ആവശ്യമെങ്കില്‍ അനുവദിക്കും.
കൊവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ വന്ന ജീവനക്കാരന്‍ മൂന്ന് മാസത്തിനിടയില്‍ കൊവിഡ് മുക്തനായ വ്യക്തിയാണെങ്കില്‍ ക്വാറന്‍റൈനില്‍ പോകേണ്ടതില്ല.