തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ പേരുള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്‍റെ വെബ്‌സൈറ്റിലുള്ള ബുള്ളറ്റിനിലൂടെ ജില്ലയും വയസും മരണ തീയതിയുമാണ് നിലവിൽ പ്രസിദ്ധീകരിക്കുന്നത്.
ഇനി മുതല്‍ പേരും വയസും സ്ഥലവും വച്ച് പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആരോഗ്യ വകുപ്പിന്‍റെ വെബ് സൈറ്റില്‍ ജൂലൈ മൂന്ന് മുതല്‍ ഇത് പ്രസിദ്ധീകരിക്കും. ഉന്നതതല യോഗത്തിൽ ആരോഗ്യമന്ത്രി വീണ ജോർജാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.