തിരുവനന്തപുരം: കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളിൽ മരിച്ചവരുടെ പട്ടിക പുനഃപരിശോധിക്കണമെന്ന ആവശ്യമുയരുന്നതിനിടെ, മരിച്ചവരുടെ പേരുവിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന്(ജൂലൈ 3) മുതല്‍ പുനരാരംഭിക്കും. പേരുകൾ പ്രസിദ്ധീകരിക്കുന്നത് ആരോഗ്യവകുപ്പ് ഡിസംബറിൽ നിർത്തിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരും വയസും സ്ഥലവും വച്ച് ജില്ലാ അടിസ്ഥാനത്തിൽ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ ഇന്ന് മുതല്‍ പ്രസിദ്ധീകരിക്കും - കൊവിഡ് ബാധിച്ചുള്ള മരണം
കഴിഞ്ഞ വർഷം ഡിസംബറിലാണ് പേരുകൾ പുറത്തുവിടുന്നത് ആരോഗ്യ വകുപ്പ് നിർത്തിയത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഇന്ന് പുനരാരംഭിക്കും
അതേസമയം പട്ടികയിൽ നിന്ന് പുറത്തായവരുടെ കാര്യത്തിൽ പരാതികൾ ഉണ്ടെങ്കിൽ പുനഃപരിശോധിക്കാമെന്നാണ് സർക്കാർ നിലപാട്. അർഹർ പട്ടികയിൽ നിന്ന് പുറത്തു പോകുന്നത് ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം തുടരുകയാണ്. സർക്കാർ തയാറായില്ലെങ്കിൽ പ്രതിപക്ഷം കണക്കുകൾ ശേഖരിച്ച് പുറത്തുവിടുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ വ്യക്തമാക്കിയിരുന്നു.