കേരളം

kerala

ETV Bharat / state

സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിനാഘോഷങ്ങള്‍ക്ക് സമാപനം

"ജന മനസ്സിലും പുരസ്കാരങ്ങളിലും ഒന്നാമതാണ് നാം, ഒന്നാമതാണ് കേരളം." എന്ന മുദ്രാവാക്യമുയർത്തി ആയിരുന്നു ആഘോഷ പരിപാടി

സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിന ആഘോഷം

By

Published : Feb 27, 2019, 11:23 PM IST

സംസ്ഥാന സർക്കാർ ആയിരം ദിനങ്ങൾ പൂർത്തിയാക്കിയതിന്‍റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷപരിപാടികൾക്ക് സമാപനം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. ഫെബ്രുവരി 20ന് കോഴിക്കോടാണ് ആഘോഷപരിപാടികൾക്ക് തുടക്കമായത്.

"ജന മനസ്സിലും പുരസ്കാരങ്ങളിലും ഒന്നാമതാണ് നാം, ഒന്നാമതാണ് കേരളം." എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പിണറായി സർക്കാർ ആയിരം ദിനാഘോഷം സംഘടിപ്പിച്ചത്. ഫെബ്രുവരി 20 നാണ്സർക്കാർ ആയിരം ദിനങ്ങൾ പൂർത്തീകരിച്ചത്. അന്നുമുതൽ സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആഘോഷപരിപാടികൾക്കും തുടക്കമായിരുന്നു. ആഘോഷ പരിപാടികളുടെ സമാപന സമ്മേളനം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സർക്കാരിന്‍റെ ആയിരം ദിന ആഘോഷം

ശാരീരിക അവശതകൾ കാരണം മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ നിന്നും വിട്ടുനിന്നു. സാംസ്കാരിക വകുപ്പിന്‍റെവജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. അഞ്ച്കലാകാരന്മാർക്ക് വാദ്യോപകരണങ്ങൾ നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. റവന്യൂവകുപ്പ് മന്ത്രി ഈ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എകെ ബാലൻ, ഇപി ജയരാജൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് പ്രസിദ്ധീകരിച്ച നാല് പുസ്തകങ്ങളുടെ പ്രകാശനവും നടന്നു

ABOUT THE AUTHOR

...view details